'മമ്മൂട്ടിയുടെ നെഞ്ചിൽ തല ചായ്ക്കണം, സ്വർ​ഗത്തിൽ പോയ പോലുണ്ടാകുമത്': ശോഭ ഡേ പറയുന്നു

By Web TeamFirst Published Feb 7, 2023, 9:20 AM IST
Highlights

ഒരിക്കൽ കൂടി ജീവിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മമ്മൂട്ടി ആകാനാണ് ഇഷ്ടമെന്ന് ശോഭാ ഡേ പറഞ്ഞു.

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. പതിറ്റാണ്ടുകൾ നീണ്ട തന്‍റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചത്. ഓരോ വർഷം കഴിയുന്തോറും സ്വയം പുതുക്കലുമായി സിനിമ ചെയ്യുന്ന മമ്മൂട്ടിക്ക്, പ്രായഭേദമെന്യെ നിരവധി ആരാധകരാണുള്ളത്. മമ്മൂട്ടിയോടുള്ള ജനങ്ങളുടെ ആരാധന പ്രകടമാകുന്ന നിരവധി വാർത്തകളും വീ‍ഡിയോകളും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് 'ക' ഫെസ്റ്റിൽ എഴുത്തുകാരി ശോഭാ ഡേ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഒരിക്കൽ കൂടി ജീവിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മമ്മൂട്ടി ആകാനാണ് ഇഷ്ടമെന്ന് ശോഭാ ഡേ പറഞ്ഞു. അത്രയ്ക്ക് മാത്രം ആരാധന മമ്മൂട്ടിയോട് ഉണ്ടെന്നും അവർ പറയുന്നു. പഴയ സിനിമകളിലാണ് താൻ മമ്മൂട്ടിയെ കണ്ടതെന്നും അന്നുതന്നെ അദ്ദേഹത്തെ വളരെ ഇഷ്ടമായെന്നും ശോഭ പറഞ്ഞു. 

ശോഭ ഡേയുടെ വാക്കുകൾ ഇങ്ങനെ

കുറച്ച് പഴയ സിനിമയിലാണ് ഞാൻ മമ്മൂട്ടിയെ കണ്ടത്. അന്നുതന്നെ അദ്ദേഹത്തോട് വളരെയേറെ ഇഷ്ടം തോന്നി. എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമോ എന്ന് ഞാൻ എന്റെ ഭർത്താവിനോടു ചോദിച്ചിട്ടുണ്ട്. നിങ്ങളെന്നെ തെറ്റിദ്ധരിച്ചാലും പ്രശ്നമില്ല, ബോളിവുഡിലോ ഹോളിവുഡിലോ ഒരു നടനും മമ്മൂട്ടിയെ പോലെ പാറപോലുള്ള വിരിഞ്ഞ നെഞ്ചില്ല. പിന്നെ ആ ശബ്ദം. കണ്ണുകളിലെ കരുണ. മൃദുലതയും പ്രകടനങ്ങളിലെ സാമർത്ഥ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. എന്നെങ്കിലും ഞങ്ങൾ നേരിൽ കാണുകയാണെങ്കിൽ അര സെക്കൻഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ തല ചായ്ക്കണം. ഒരു മൈക്രോ സെക്കൻഡ് നേരമെങ്കിലും. സ്വർ​ഗത്തിൽ പോയ പോലുണ്ടാകുമത്. പിന്നെ ആ പുഞ്ചിരിയും.

'ഇത് ജനങ്ങളുടെ സിനിമ, അവർ വിതച്ചത് അവർ കൊയ്യും.'; 'പുഴ മുതല്‍ പുഴ വരെ'കുറിച്ച് രാമസിംഹന്‍

അതേസമയം, ക്രിസ്റ്റഫര്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 

click me!