
കാലിഫോർണിയ: മദ്യപിച്ച് വാഹനമോടിച്ചതിന് സംശയിച്ച് പോപ്പ് ഐക്കൺ ബ്രിട്നി സ്പിയേഴ്സിനെ കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടിയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. മാർച്ച് 4 ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9:28 ഓടെയാണ് ഗായികയെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ അറിയിച്ചു. പിന്നീട് പുലർച്ചെ അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രാവിലെ 6:07 ന് വിട്ടയച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് മെയ് 4 ന് കോടതിയിൽ ഹാജരാകാനും നിർദേശം നൽകി.
13 വർഷമായി അവരുടെ വ്യക്തിപരവും സാമ്പത്തികവുമായ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന കൺസർവേറ്റർഷിപ്പ് (സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും മേല്‍നോട്ടം വഹിക്കാനും കോടതി നിയോഗിക്കുന്ന ജഡ്ജി) 2021 ജഡ്ജി അവസാനിപ്പിച്ചതോടെ അവരുടെ വ്യക്തിജീവിതം വീണ്ടും ആഗോള ശ്രദ്ധയിൽപ്പെട്ടു. പിന്നീട് അവരുടെ പിതാവ് ജാമി സ്പിയേഴ്സാണ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത്. കൺസർവേറ്റർഷിപ്പ് അവസാനിച്ചതിനെത്തുടർന്ന്, സ്പിയേഴ്സിന്റെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചു.
നടനും ഫിറ്റ്നസ് പരിശീലകനുമായ സാം അസ്ഗരിയെ വിവാഹം കഴിച്ചു. പിന്നീട് വേർപിരിഞ്ഞു. തുടർന്ന് ഓർമ്മക്കുറിപ്പായ ദി വുമൺ ഇൻ മി പുറത്തിറക്കി. സ്പിയേഴ്സ് അടുത്തിടെ തന്റെ സംഗീത കാറ്റലോഗും അനുബന്ധ അവകാശങ്ങളും പ്രൈമറി വേവിന് വിറ്റതായും റിപ്പോർട്ടുകൾ വന്നിരുന്നു. 2019-ൽ ഡോമിനേഷൻ എന്ന പേരിൽ ഒരു ലാസ് വെഗാസ് റെസിഡൻസി നേരത്തെ പ്ലാൻ ചെയ്തിരുന്നു. പിന്നീട് മാറ്റിവെച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ