
മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച് കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ട് നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. സിനിമയായിരുന്നു എന്നും സൂരജിന്റെ ലക്ഷ്യം. അത് താരം സാധ്യമാക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളുമായി ഏറെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാൾ കൂടിയാണ് താരം. അച്ഛനുമമ്മക്കുമൊപ്പമുള്ള വിശേഷങ്ങൾ സൂരജിന്റെ സോഷ്യൽ മീഡിയ ഫീഡ് നിറയെ കാണാം. അടുത്തിടെയായിരുന്നു സൂരജിന്റെ അച്ഛന്റെ മരണം. അച്ഛനെക്കുറിച്ചുള്ള സൂരജിന്റെ ഹൃദയസ്പർശിയായ കുറിപ്പുകളും ശ്രദ്ധ നേടുകയാണ്.
"അച്ഛാ… ജീവിതത്തിൽ ഞാൻ തോറ്റ ദിവസങ്ങളിലും ‘നിനക്ക് കഴിയും’ എന്ന് അശ്വസിപ്പിച്ച ഒരാൾ അച്ഛൻ ആയിരുന്നു… ഞാൻ ജയിച്ചപ്പോൾ, എന്നെക്കാൾ കൂടുതൽ അഭിമാനത്തോടെ നിന്ന മനുഷ്യൻ… എത്ര വളർന്നാലും അച്ഛൻ്റെ കണ്ണിൽ ഞാൻ കുഞ്ഞ് തന്നെയായിരുന്നു… ഇന്ന് നിങ്ങളില്ലാത്ത ലോകത്ത് ജീവിക്കുകയാണ്… പക്ഷേ മനസ് ഇന്നും അച്ഛനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു…", എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ സൂരജ് കുറിച്ചത്.
"ഇന്നലെ വരെ ഒരു വിളിക്ക് ഒപ്പമുണ്ടായിരുന്ന അച്ഛൻ… എന്റെ ഓരോ സ്വപ്നങ്ങൾക്കും പിന്നിൽ നിന്ന കരുത്ത്… ഞാൻ തളർന്നപ്പോൾ കൈപിടിച്ച് ഉയർത്തിയ മനുഷ്യൻ… ഇന്ന് ഓർമ്മകളിൽ മാത്രം ജീവിക്കുന്നു… ഒരു മകന് നികത്താനാകാത്ത ഏറ്റവും വലിയ നഷ്ടം, അച്ഛന്റെ ശൂന്യത തന്നെയാണ്…", എന്നും മറ്റൊരു പോസ്റ്റിൽ സൂരജ് കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ