42-ാം ദിനം ആ ത്രില്ലര്‍ ചിത്രം ഒടിടിയിലേക്ക്; മലയാളത്തില്‍ നിന്ന് അടുത്ത സിനിമ സ്ട്രീമിംഗ് തുടങ്ങി

Published : Aug 21, 2025, 04:18 PM IST
Soothravakyam malayalam movie released on ott shine tom chacko prime video etv

Synopsis

ജൂലൈ 11 ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് പ്ലാറ്റ്‍ഫോമുകളിലായാണ് ഇന്ന് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ത്രില്ലര്‍ പ്രേമികള്‍ക്ക് കാണാം

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി സ്ട്രീമിംഗിന്. ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത സൂത്രവാക്യം എന്ന ചിത്രമാണ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ജൂലൈ 11 ന് ആയിരുന്നു തിയറ്റര്‍ റിലീസ്. ആമസോണ്‍ പ്രൈം വീഡിയോ, ലയണ്‍സ്ഗേറ്റ് പ്ലേ എന്നീ പ്ലാറ്റ്‍ഫോമുകളില്‍ ചിത്രം കാണാം. തെലുങ്ക് പതിപ്പ് ഇടിവി വിന്‍ എന്ന പ്ലാറ്റ്‍ഫോമിലും കാണാനാവും.

സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിർമ്മിച്ച ചിത്രമാണിത്. മനുഷ്യബന്ധങ്ങളുടെ ആഴവും സൗഹൃദത്തിന്റെ മേന്മയും കാരുണ്യത്തിന്റെ തലോടലും നിറഞ്ഞ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിൻ എസ് ബാബുവാണ്. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ എന്നീ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒഴുക്കിൽ പിന്നോക്കമാകുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് പരിശീലനം നൽകുന്ന കേരള പൊലീസ് സംരംഭമായ റീകിൻഡ്ലിംഗ് ഹോപ്പ് പോലുള്ള പ്രോഗ്രാമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ആദിവാസി ഗ്രാമത്തിൽ പഠന കേന്ദ്രം സ്ഥാപിച്ച വിതുര പോലീസ് സ്റ്റേഷന്റെ ശ്രദ്ധേയമായ പരിശ്രമവും ഈ ചിത്രത്തിന്റെ കഥാതന്തുവിനെ സ്വാധീനിച്ചതായി സൂത്രവാക്യത്തിന്റെ പ്രവർത്തകർ വ്യക്തമാക്കി. ഈ ചിത്രത്തിന്റെ ചായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രീറാം ചന്ദ്രശേഖരൻ ആണ്. എഡിറ്റർ നിതീഷ് കെ ടി ആർ, സംഗീതം ജീൻ പി ജോൺസൺ, പ്രോജക്ട് ഡിസൈനർ അപ്പുണ്ണി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡി ഗിരീഷ് റെഡ്ഢി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൗജന്യ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്, ലൈൻ പ്രൊഡ്യൂസർ രാജേഷ് കൃഷ്ണൻ, വത്രാലങ്കാരം വിപിൻദാസ്, മേക്കപ്പ് റോണി വെള്ളത്തൂവൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അബ്രു സൈമൺ, പിആർഒ മഞ്ജു ഗോപിനാഥ്, സംഘട്ടനം ഇർഫാൻ അമീർ, അസോസിയേറ്റ് ഡയറക്ടർ എം ഗംഗൻ കുമാർ, വിഘ്നേഷ് ജയകൃഷ്ണൻ, അരുൺ ലാൽ, പബ്ലിസിറ്റി ഡിസൈൻ ആർ മാധവൻ, സ്റ്റിൽസ് ജാൻ ജോസഫ് ജോർജ്, ഷോർട്സ് ട്യൂബ് ആഡ്സ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു