'എനിക്കൊരു സീൻ കൂടുതൽ കിട്ടിയാൽ ചേച്ചി സന്തോഷിക്കും'; മഞ്ജു പത്രോസിനെക്കുറിച്ച് സൗമ്യ ഭാഗ്യനാഥൻ

Published : Jun 16, 2026, 04:12 PM IST
Soumya

Synopsis

മഞ്ജു ചേച്ചിയോട് അസൂയ തോന്നിയ കാര്യങ്ങളുണ്ടെന്നും പറയുന്നു സൗമ്യ.

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സൗമ്യ ഭാഗ്യനാഥൻ പിള്ള. ആ പേരിനേക്കാള്‍ കൂടുതല്‍ സൗമ്യയെ മലയാളികള്‍ക്ക് പരിചിതം ലില്ലിക്കുട്ടി എന്ന പേരാകും. അളിയന്‍സ് എന്ന ഹിറ്റ് പരമ്പരയിലെ ലില്ലിയായാണ് സൗമ്യ താരമാകുന്നത്. ഇപ്പോഴിതാ അളിയൻസിൽ തന്റെ സഹതാരമായി അഭിനയിക്കുന്ന മഞ്ജു പത്രോസിനെപ്പറ്റി സൗമ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

''അളിയൻസിൽ അഭിനയിക്കാൻ ആദ്യം എന്നെ വിളിച്ചത് മഞ്ജു ചേച്ചിയാണ്. തിരുവനന്തപുരത്തേക്ക് വരാൻ എനിക്ക് പേടിയായിരുന്നു. വാ കേട്ടോ, ഞങ്ങളൊക്കെ ഇവിടെയുണ്ട്, ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞു. മുമ്പ് എനിക്കവരെ പരിചയമില്ല. അന്ന് തൊട്ട് ഇന്നുവരെ ഞങ്ങൾ അടുത്തടുത്താണ് താമസിക്കുന്നത്. ചേച്ചി എവിടെ പോകുന്നോ അവിടെ ഞാനുമുണ്ടാകും. എന്തുണ്ടെങ്കിലും ചേച്ചിയോട് പറയാം. ഷൂട്ട് അഞ്ച് മണി, ആറ് മണിയാകുമ്പോൾ കഴിയും. ‌ പിന്നെ ഞങ്ങൾ കറങ്ങും. ഞങ്ങൾ രണ്ട് പേർക്കും ഈഗോ ഇല്ല. മറ്റ് പലയിടത്തും ഒരാൾക്ക് സീൻ കൂടിയാൽ പ്രശ്നമാണ്. ഡയലോഗ് എണ്ണി നോക്കും. അതൊക്കെ കോമഡി ഫീൽഡിലും ഉണ്ട്. പക്ഷെ അളിയൻസിൽ എനിക്കൊരു സീൻ കൂടുതലുണ്ടെങ്കിൽ ചേച്ചി ഭയങ്കര സന്തോഷത്തിലായിരിക്കും. മഞ്ജു ചേച്ചിയോട് അസൂയ തോന്നിയ കാര്യങ്ങൾ നന്നായി അഭിനയിക്കും, കാണാനുള്ള ഭംഗി, സ്ക്രിപ്റ്റ് എഴുതാനുള്ള മിടുക്ക് എന്നിവയാണ്'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അബിമുഖത്തിൽ സൗമ്യ പറഞ്ഞു.

സോഷ്യൽ മീഡിയയിലും സജീവമാണ് സൗമ്യ ഭാഗ്യനാഥൻ പിള്ള. ഇതിനെല്ലാം പുറമേ, നല്ലൊരു നർത്തകി എന്ന നിലയിലും സൗമ്യ കഴിവ് തെളിയിച്ചിട്ടുണ്ട്. പഠിക്കുന്ന കാലത്ത് ഡാൻസിലൊക്കെ ഒരുപാട് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സൗമ്യ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാൾ? ഞാൻ അല്പം പോലും ഭയപ്പെടുന്നില്ല, കാരണം..; കുറിപ്പുമായി അൻസിബ
"എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം": ശാന്തി ബാലചന്ദ്രൻ