'ശ്രീ അയ്യപ്പൻ' ഡിസംബർ റിലീസായി എത്തുന്നു

Published : Nov 17, 2025, 10:43 PM IST
sree ayyappan

Synopsis

ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുൾപ്പടെ ഏഴുഗാനങ്ങളുണ്ട്.

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ശ്രീ അയ്യപ്പൻ' ഡിസംബർ റിലീസായി എത്തുന്നു. ഭക്തിയും, ഉദ്വേഗവും കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിത്. ശബരിമലയും, അയ്യപ്പനും ഭക്തരുടെ ഏറെ സ്വാധീനമുള്ളതാണ്. അതുകൊണ്ടുതന്നെ മലയാളമടക്കം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രത്തെ പ്രദർശനത്തിനെത്തിക്കുന്നത്. 

ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുൾപ്പടെ ഏഴുഗാനങ്ങളുണ്ട്. നേരത്തെ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത് മല്ലിക സുകുമാരൻ ആയിരുന്നു. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവക്കുകയുണ്ടായി.

റിയാസ് ഖാൻ, കോട്ടയം രമേഷ് ഡ്രാറാക്കുള, സുധീർ പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കൊപ്പം ബോളിവുഡ് താരം അൻസാറും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം - കിഷോർ, ജഗദീഷ് ' പശ്ചാത്തല സംഗീതം -ഷെറി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മണ്ഡലകാലത്ത് പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്