'നമ്മളെല്ലാവരും ബൈ സെക്ഷ്വൽ, രാഷ്ട്രീയക്കാരിയോട് ക്രഷ്'; ട്രോളുകൾക്കിടെ വിശദീകരണവുമായി സ്വര ഭാസ്കർ

Published : Aug 23, 2025, 02:44 PM IST
Swara Bhasker

Synopsis

എല്ലാ ആളുകളും അടിസ്ഥാനപരമായി ബൈ സെക്ഷ്വൽസാണെന്ന് സ്വര ഭാസ്കർ പറഞ്ഞിരുന്നു. 

മുംബൈ: എല്ലാ ആളുകളും അടിസ്ഥാനപരമായി ബൈ സെക്ഷ്വൽസാണെന്നും സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവിനോട് ക്രഷുണ്ടെന്നുമുള്ള പ്രസ്താവന വലിയ ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി നടി സ്വര ഭാസ്കർ. താൻ പറഞ്ഞത് എന്താണെന്ന് വീഡിയോ കണ്ടവർക്ക് മനസിലാകുമെന്ന് സ്വര ഭാസ്കർ പറഞ്ഞു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് താനെന്നും അതിനാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. റിയാലിറ്റി ഷോയായ പതി പട്‌നി ഔർ പംഗ - ജോഡിയോൻ കാ റിയാലിറ്റി ചെക്കിൽ ഭർത്താവും രാഷ്ട്രീയക്കാരനുമായ ഫഹദ് അഹമ്മദിനൊപ്പം പങ്കെടുക്കവെ സ്വര ഭാസ്കർ പറഞ്ഞ ചില കാര്യങ്ങളാണ് വളരെ വേ​ഗം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

'അവർ വളരെ സുന്ദരിയായ, ദയയുള്ള ഒരു സ്ത്രീയാണ്. അവർ ഒരുപാട് ആളുകൾക്ക് ഒരു പ്രചോദനമാണെന്ന് ഞാൻ കരുതുന്നു. അവർ ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയാണ്. വർഷങ്ങളായി അവർ വളരെയധികം മാന്യതയോട് കൂടിയാണ് പെരുമാറുന്നത്. അതിനാൽ എനിക്ക് അവരിൽ നിന്ന് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകൾ പരസ്പരം അഭിനന്ദിക്കുകയും പരസ്യമായി പരസ്പരം പ്രശംസിക്കുകയും ചെയ്യണമെന്ന് ഞാൻ കരുതുന്നു. അതിനാൽ ഞാൻ ​'ഗേൾ ക്രഷ് അഡ്വക്കേറ്റ്' എന്ന് എന്റെ എക്സ് അക്കൗണ്ടിൽ എഴുതിയിട്ടു. അതിൽ എന്താണ് തെറ്റെന്ന് എനിക്ക് മനസ്സിലാകുന്നില്ല'. സ്വര ഭാസ്കർ കൂട്ടിച്ചേർത്തു.

അതേസമയം, ഹെട്രോസെക്ഷ്വാലിറ്റി എന്നത് മനുഷ്യരിൽ അടിച്ചേൽപ്പിക്കപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും നമ്മളെല്ലാവരും ബൈ സെക്ഷ്വലുകളാണെന്നുമായിരുന്നു സ്വര ഭാസ്കറുടെ പ്രസ്താവന. ആളുകളെ അവരുടേതായ രീതിയിൽ വിടുകയാണെങ്കിൽ എല്ലാവരും യഥാർത്ഥത്തിൽ ബൈസെക്ഷ്വലുകളാണ്. പക്ഷേ, ഹെട്രോസെക്ഷ്വലിറ്റി ആയിരക്കണക്കിന് വർഷങ്ങളായി സാംസ്കാരികമായി നമ്മിൽ അടിച്ചേൽപ്പിക്കപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും കാരണം മനുഷ്യവംശം അങ്ങനെയാണ് നിലനിൽക്കുന്നതെന്നുമായിരുന്നു സ്വര ഭാസ്‌കറുടെ വാക്കുകൾ. ബൈ സെക്ഷ്വൽ പരാമർശവും രാഷ്ട്രീയക്കാരിയോട് ക്രഷ് തോന്നിയെന്ന തുറന്നുപറച്ചിലും വലിയ ട്രോളുകൾക്കും ചർച്ചകൾക്കുമാണ് വഴിയൊരുക്കിയത്. സമാജ്‌വാദി പാർട്ടി എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമാണ് ഡിംപിൾ യാദവ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒടിടി റിലീസിലും തരംഗമായി ദുൽഖർ സെൽവമണി സെൽവരാജ് ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ട്രെൻഡിംഗായി 'കാന്ത'
ഇന്ത്യയില്‍ ഒന്നാമൻ ആര്?, മൂന്നാമത് ഷാരൂഖ്, പട്ടികയില്‍ കുതിച്ചുകയറി മലയാളികളുടെ പ്രിയ താരം