
തന്റെ ബാലി യാത്രയിലെ അനുഭവങ്ങൾ പങ്കുവച്ച് സ്വാസിക. ബാലിയിലെ ആചാരങ്ങൾ വ്യത്യസ്തമായി തോന്നുന്നുവെന്നും നമുക്കെല്ലാവർക്കും ഇത്തരത്തിലുള്ള ആത്മീയ ബന്ധം ആവശ്യമാണെന്നും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സ്വാസിക സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഭർത്താവ് പ്രേം ജേക്കബുമൊത്താണ് താരം ബാലി യാത്ര നടത്തിയിരിക്കുന്നത്.
"ബാലിയിലെ ആചാരങ്ങൾ വ്യത്യസ്തമായി തോന്നുന്നു, കാരണം നമുക്കെല്ലാവർക്കും ഇത്തരത്തിലുള്ള ആത്മീയ ബന്ധം ആവശ്യമാണ്. ഇത്തവണ, ഇവിടുത്തെ ആചാരങ്ങൾ ഞങ്ങൾ ശരിയായ രീതിയിൽ അനുഭവിക്കണമെന്ന് ഞങ്ങളുടെ ട്രാവൽ പാർട്ണർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ അവർ ഞങ്ങളെ തീർത്ഥ എംപുലിലേക്ക് കൊണ്ടുവന്നു. ഒരിക്കലും മറക്കാനാവാത്തതും ശരിക്കും അർത്ഥവത്തായതുമായ ഒരു അനുഭവമായിരുന്നു." സ്വാസിക കുറിച്ചു.
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് സ്വാസിക വിജയ്. സഹതാരമായി അഭിനയിച്ച പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം ചെയ്‍തത്. ഒരു മോഡൽ കൂടിയാണ് പ്രേം. ഭർത്താവിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതും കാലിൽ വീണ് അനുഗ്രഹം വാങ്ങുന്നതുമൊക്കെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണെന്ന് വിവാഹത്തിനു മുൻപേ തന്നെ സ്വാസിക പറഞ്ഞിരുന്നു.