
നടൻ കൃഷ്‍ണകുമാറിന്റെയും കുടുംബത്തിന്റെയും വ്ളോഗുകൾ ഫോളോ ചെയ്യുന്നവർക്ക് സുപരിചിതയാണ് വ്ളോഗറായ തൻവി സുധീർ ഘോഷ്. സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകളാണ് തൻവി. കാനഡയിൽ സ്ഥിരതാമസമാക്കിയ തൻവി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഭർത്താവുമായി വേർപിരിയാൻ പോകുകയാണെന്ന് തൻവി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ തീരുമാനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണെന്നാണ് തൻവി പുതിയ വ്ളോഗിൽ പറയുന്നത്.
ഭർത്താവുമായി ഒത്തുതീർപ്പ് ചർച്ച നടത്താൻ തയാറാവുകയാണെന്നാണ് തൻവി പറയുന്നത്. തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം പറഞ്ഞു തീർത്തെന്നും തൻവി കൂട്ടിച്ചേർത്തു. രണ്ടു പേരും മറ്റേയാളുടെ ഭാഗത്തു നിന്നും ചിന്തിച്ചു നോക്കിയപ്പോൾ പല കാര്യങ്ങളും ശരിയായിരുന്നു എന്നു തോന്നിയതായും തൻവി പറഞ്ഞു. ഈ തീരുമാനം ശരിയാണോ എന്ന് തന്റെ അഭ്യുദയകാംക്ഷികളിൽ ചിലർ ചോദിച്ചേക്കാമെന്നും എന്നാൽ അങ്ങനെ ഒരു തരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകൾക്കും നിൽക്കുന്നയാളല്ല താനെന്നും വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ചിട്ട് എടുത്ത തീരുമാനം ആണെന്നും ഒന്ന് പരിശ്രമിച്ച് നോക്കാമെന്നും തൻവി പറയുന്നു. മുൻപ് രണ്ടു പേർക്കും പക്വത ഇല്ലായിരുന്നു എന്നും ഇപ്പോൾ കാര്യങ്ങളൊക്കെ ശരിയായി വരുന്നുണ്ടെന്നും തൻവി കൂട്ടിച്ചേർത്തു.
ലിയാന്റെ അടുത്ത പിറന്നാളിന് ഭർത്താവ് യോജിയുടെ അടുത്തേക്ക് പോകുന്നുണ്ടെന്നും തൻവി പറഞ്ഞിരുന്നു. ''ഞാനും യോജിയും ഒരുമിച്ചാണ് ലിയാന്റെ അടുത്ത പിറന്നാൾ നടത്താൻ ഇരിക്കുന്നത്. ഞങ്ങൾ പുള്ളിക്കാരൻ താമസിക്കുന്ന സ്ഥലത്തേക്ക് പോകും. ലിയാന്റെ ഒരു ആഗ്രഹമായിരുന്നു അവന്റെ പിറന്നാളിന് അച്ഛനും അമ്മയും ഒരുമിച്ച് ഉണ്ടാക്കണമെന്നത്. ലിയാനും യോജിയോട് അറ്റാച്ച്ഡായി തുടങ്ങി. എപ്പോഴാണ് വരാൻ പറ്റുന്നത്, എപ്പോഴാണ് കാണാൻ പറ്റുന്നത് എന്നൊക്കെ ചോദിക്കാറുണ്ട്. നിരന്തരം സംസാരിച്ച് തുടങ്ങിയശേഷമാണ് ലിയാനും യോജിയോട് അടുപ്പവും സ്നേഹവും വന്ന് തുടങ്ങിയത്'', തൻവി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക