ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ടിനി ടോം; 'ബാലയ്ക്ക് കൊടുത്ത മറുപടിയോ.!'

Published : Dec 12, 2022, 10:45 AM IST
ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ടിനി ടോം; 'ബാലയ്ക്ക് കൊടുത്ത മറുപടിയോ.!'

Synopsis

എന്നാല്‍ 'ഷഫീക്കിന്‍റെ സന്തോഷം' എന്ന ചിത്രത്തിന്‍റെ പ്രതിഫലം സംബന്ധിച്ച തര്‍ക്കം വിവാദമായപ്പോള്‍ അതില്‍ ഉണ്ണി മുകുന്ദന് പിന്തുണ നല്‍കുന്നു എന്ന സൂചനയാണ് ടിനിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: നടന്‍ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള വിവാദത്തിനിടെ നടന്‍ ടിനി ടോമും ഉണ്ണി മുകുന്ദനും തമ്മിലുള്ള ചിത്രം വൈറലാകുന്നു. ഒരു അവാര്‍ഡ് ചടങ്ങില്‍ ഉണ്ണി മുകുന്ദനൊപ്പം ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ടിനി ടോം പങ്കുവച്ചത്. ആയിരക്കണക്കിന് പേരാണ് പുതിയ സംഭവവികാസങ്ങളുടെ പാശ്ചത്തലത്തില്‍ ഈ പോസ്റ്റിന് റീയാക്ഷന്‍ നല്‍കിയിരിക്കുന്നത്.  

ആരെക്കെ അവസരവാദി എന്ന് നിങ്ങളെവിളിച്ചാലും നിങ്ങളുടെ നയം വ്യക്തമാക്കാൻ' നിങ്ങൾകാണിച്ച ചങ്കുറ്റം എന്നതടക്കം ടിനിയെ പിന്തുണയ്ക്കുന്ന കമന്‍റുകള്‍ ചിത്രത്തിന് ഉണ്ട്. ടിനി കാരണം സോഷ്യൽ മീഡിയ യിൽ താരം അയ ആളാണ് ബാല എന്നതാണ് മറ്റൊരു ആരാധകന്‍ കമന്‍റ് ഇട്ടത്. 

മുന്‍പ് ഒരു ടെലിവിഷന്‍ ചാനലില്‍ ബാലയെ ടിനി ടോം അനുകരിച്ചത് ഏറെ വൈറലായിരുന്നു. അന്ന് ഇത് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ടിനി ടോം ബാല എന്നിവര്‍ തമ്മില്‍ കാണുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. പിന്നീട് ഇരുവരും ടെലിവിഷന്‍ പരിപാടികളില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു. 

എന്നാല്‍ 'ഷഫീക്കിന്‍റെ സന്തോഷം' എന്ന ചിത്രത്തിന്‍റെ പ്രതിഫലം സംബന്ധിച്ച തര്‍ക്കം വിവാദമായപ്പോള്‍ അതില്‍ ഉണ്ണി മുകുന്ദന് പിന്തുണ നല്‍കുന്നു എന്ന സൂചനയാണ് ടിനിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് ആരാധകരുടെ പക്ഷം. 

കഴിഞ്ഞ ദിവസം വിവാദങ്ങൾക്കിടെ ബാലയുടെ പഴയൊരു വീഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ. ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ചത് എന്ത് കൊണ്ടാണ് എന്ന് ബാല വെളിപ്പെടുത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. ബാലയ്ക്ക് എല്ലാ ആശംസകളും എന്ന കുറിപ്പോടെയാണ് ഉണ്ണി മുകുന്ദൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടാതെ തനിക്ക് വേണ്ടി സംസാരിച്ച എല്ലാവരോടും നടൻ നന്ദി പറയുകയും ചെയ്യുന്നു.

ഉണ്ണി ഒരു നായകനായതു കൊണ്ടല്ല, നല്ല മനുഷ്യനായത് കൊണ്ട്, ഒരു നല്ല മനസ് ഉള്ളത് കൊണ്ടാണ് താൻ ഈ സിനിമയിൽ അഭിനയിക്കുന്നതെന്ന് ബാല പറയുന്നു. ‘നിങ്ങളെപ്പോലുള്ള ആളുകൾ സിനിമയിൽ തിരിച്ചുവരണം.’ എന്ന് ഉണ്ണി പറഞ്ഞുവെന്നും അങ്ങനെ പറയാനുള്ള നല്ല മനസ് സിനിമ ഇൻഡസ്ട്രിയിൽ കുറച്ച് പേർക്കേ ഉള്ളൂവെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്. 

ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാന്‍ നഞ്ചിയമ്മയുടെ പുതിയ ഗാനം; 'അട്ടപ്പാടി സോംഗ്' പുറത്തെത്തി

'ഒരു ലെമണ്‍ ടീ ഇപ്പൊ കുടിച്ചതേയുള്ളൂ'; പുതിയ ചിത്രവുമായി ടിനി ടോം

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ