തൃഷയുടെ വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്നു, പിൻമാറാൻ കാരണം ഇതാണ്

Published : Mar 02, 2026, 10:31 AM IST
Trisha

Synopsis

തൃഷയുടെ സ്വകാര്യ ജീവിതവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

ദളപതി വിജയ്‍‍ക്കെതിരെ ഭാര്യ സംഗീത വിവാഹ മോചന കേസ് ഫയല്‍ ചെയ്‍തത് തമിഴകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. തമിഴകത്തിലെ മുൻനിര നടിയുമായി വിജയ്‍യ്ക്ക് ബന്ധമുണ്ട് എന്ന് ആരോപിച്ചതാണ് സംഗീത വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചത്. തൃഷയാണ് വിജയ്‍യുമായി ബന്ധമുള്ള നടി എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം. തുടര്‍ന്ന് നടി തൃഷ വലിയ രീതിയിലിലുള്ള സൈബര്‍ ആക്രമണമാണ് നേരിടുന്നത്. തൃഷയുടെ സ്വകാര്യ ജീവിതവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ വരുണ്‍ മനിയനുമായി 2015 ജനുവരി 23നാണ് തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. എന്നാല്‍ തൃഷ വിവാഹത്തില്‍ നിന്ന് പിൻമാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് തൃഷ വ്യക്തമാക്കിയിരുന്നു. 'ഞാന്‍ വിവാഹം കഴിക്കാനിരുന്ന വ്യക്തി എന്നോട് അഭിനയം നിര്‍ത്താന്‍ പറഞ്ഞു. സിനിമകള്‍ക്ക് പകരം വിവാഹ നിശ്ചയം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഗര്‍ഭിണിയായാല്‍ മാത്രമേ ഞാന്‍ ഇടവേളയെടുക്കൂ. നായിക വേഷം കിട്ടാതെ വന്നാല്‍ എന്റെ ഇമേജിന് ചേര്‍ന്ന വേഷം തിരഞ്ഞെടുക്കും. അല്ലാതെ സിനിമയില്‍ നിന്നും മാറി നില്‍ക്കില്ല. അവസാന ശ്വാസം വരെ അഭിനയിക്കാനാണ് എനിക്കിഷ്ടം' എന്നായിരുന്നു അന്ന് തൃഷ പറഞ്ഞത്. പിന്നീടുള്ള അഭിമുഖങ്ങളില്‍ വിവാഹത്തില്‍ തനിക്ക് താല്‍പര്യമില്ല എന്നായിരുന്നു തൃഷ മറുപടി പറഞ്ഞിരുന്നത്.

ജനനായകനാണ് വിജയ് നായകനായി ഇനി തിയറ്ററുകളില്‍ എത്താനുള്ള ചിത്രം. സെൻസര്‍ നടപടികളില്‍ കുടുങ്ങിയാണ് വിജയ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. മമിതയും നിര്‍ണായക വേഷത്തില്‍ എത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആരും മിണ്ടല്ലേ'; തിയറ്ററിന് പുറത്ത് ജയറാമിനെ അനുകരിച്ച് ദിവ്യ പ്രഭ, വീഡിയോ വൈറല്‍
ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന 'കല്യാണമരം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്