ടിനി ടോമിന് കുരുക്ക്, ചോദ്യം ചെയ്യാൻ വിളിപ്പിക്കും; 'പരസ്യമായി അശ്ലീല, ലൈംഗിക പരാമർശം, അൻസിബയെ ജിഹാദിയെന്നും തീവ്രവാദിയെന്നും വിളിച്ചു'

Published : Jul 02, 2026, 01:10 PM IST
Tiny Tom

Synopsis

നടി അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അമ്മ ഷോയുടെ റിഹേഴ്സലിനിടെ ടിനി ടോം പരസ്യമായി അശ്ലീല, ലൈഗിക പരാമർശം നടത്തുകയും ജിഹാദിയെന്നും മതതീവ്രവാദിയെന്നും വിളിച്ച് അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു. 

കൊച്ചി: നടന്‍ ടിനി ടോമിനെതിരെയ അൻസിബയുടെ പരാതിയിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. ജിഹാദിയെന്നും, മതതീവ്രവാദിയെന്നും പ്രചരിപ്പിക്കാൻ ടിനി ടോം ശ്രമിച്ചു. പരസ്യമായി അശ്ലീല, ലൈഗിക പരാമർശം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ഫെബ്രുവരിയിൽ അമ്മ ഷോയുടെ റിഹേഴ്സലിനിടെയായിരുന്നു മോശം പരാമർശങ്ങൾ നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത കടവന്ത്ര പൊലീസ് ടിനി ടോമിനെ ചോദ്യം ചെയ്യാനായി ഉടൻ വിളിച്ചു വരുത്തും. അതിനിടെ പാലാരിവട്ടം പൊലീസിൽ ലക്ഷ്മി പ്രിയക്കും ശ്വേത മോനോനും എതിരെ നൽകിയ പരാതിയിൽ നടപടി എടുക്കാത്തിനെ തുടർന്ന് അൻസിബ കോടതിയെ സമീപിച്ചു. ഒൻപതാം തീയതിക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ജുഡീഷ്യൽ ഫസ്റ്റ് ക്സാസ് മജിസസ്ട്രേറ്റ് കോടതി പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് നിർദേശം നൽകി.

കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന 'അമ്മ' കുടുംബസംഗമത്തിന്റെ റിഹേഴ്സലിനിടയിലാണ് കേസിനാസ്പദമായ സംഭവം. നിരവധി താരങ്ങളുടെ സാന്നിധ്യത്തിൽ പ്രതിയായ ടിനി ടോം പരാതിക്കാരിയായ നടിയെ പരസ്യമായി അശ്ലീലവും അധിക്ഷേപകരവുമായ ലൈംഗിക പരാമർശങ്ങൾ നടത്തി അപമാനിക്കാൻ ശ്രമിച്ചുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

കൂടാതെ, നടിയെ മറ്റ് അംഗങ്ങൾക്കിടയിൽ 'ജിഹാദി' എന്നും 'മതതീവ്രവാദി' എന്നും വിളിച്ച് ആക്ഷേപിച്ചതായും അവരുടെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാറിയിട്ടില്ല', ഹരിവരാസനം സിനിമയുടെ പൂജാവേദിയിൽ തഗ്ഗടിച്ച് ചെന്നിത്തല
'മറ്റുള്ളവരുടെ ഗൈഡൻസ് ആണ് ആ കുട്ടിയെ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്'; രേണുവിന്റെ പോസ്റ്റിനു താഴെ ദിയ സന