ഇന്ത്യയുടെ പേര് മോശമാക്കുന്നുവെന്ന് കമന്റ്, വിമാനത്താവളത്തില്‍ മറുപടിയുമായി ഉര്‍ഫി ജാവേദ്

Published : Jul 24, 2023, 10:33 PM IST
ഇന്ത്യയുടെ പേര് മോശമാക്കുന്നുവെന്ന് കമന്റ്, വിമാനത്താവളത്തില്‍ മറുപടിയുമായി ഉര്‍ഫി ജാവേദ്

Synopsis

ഇതുപോലുള്ള വസ്‍ത്രങ്ങള്‍ ഇന്ത്യയില്‍ ധരിക്കരുതെന്ന് പറഞ്ഞ ആള്‍ക്ക് മറുപടിയുമായി നടി ഉര്‍ഫി ജാവേദ്.  

വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ബിഗ് ബോസ് താരമാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫി ജാവേദിന്റെ ഫാഷൻ പരീക്ഷണങ്ങള്‍ വിവാദമായി മാറാറുണ്ട്. ഉര്‍ഫി ജാവേദ് മോശം കമന്റുകള്‍ക്കെതിരെ രംഗത്ത് എത്താറുമുണ്ട്. വിമാനത്താവളത്തില്‍ നേരിട്ട അധിക്ഷേപത്തിന് താരം തന്നെ മറുപടി നല്‍കിയതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.

വിമാനത്താവളത്തില്‍ ഒരു മധ്യവയസ്‍ക്കനാണ് താരത്തിന്റെയടുത്ത് വന്ന് വിമര്‍ശിച്ചത്. ഇതുപോലുള്ള വസ്‍ത്രങ്ങള്‍ ഇന്ത്യയില്‍ ധരിക്കാൻ അനുവാദമില്ല, നിങ്ങള്‍ ഇന്ത്യയുടെ പേര് കളങ്കപ്പെടുത്തുന്നുവെന്നുമായിരുന്നു അയാള്‍ ഉര്‍ഫിയോട് പറഞ്ഞത്. എന്നാല്‍ നണ്‍ ഓഫ് യുവര്‍ ബിസിനസ് എന്നായിരുന്നു ഉര്‍ഫി ജാവേദിന്റെ മറുപടി. അങ്കിള്‍ മൈൻഡ് യുവര്‍ ബിസിനസെന്ന് താരം ഓര്‍മിപ്പിക്കുകയും ചെയ്‍തു.

ഇതുപോലെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്ക് വിമാനത്തില്‍ വെച്ച് ഒരു വ്യക്തിയില്‍ നിന്ന് മോശം അനുഭവം നേരിട്ടതിനെ കുറിച്ച് ഉര്‍ഫി വെളിപ്പെടുത്തിയിരുന്നു. വിമാനത്തില്‍ ഞാൻ മുംബൈയില്‍ നിന്ന് ഗോവയിലേക്ക് യാത്ര ചെയ്യുമ്പോള്‍ എനിക്ക് ഒരാളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ഞാൻ എതിര്‍ത്തപ്പോള്‍ അയാളുടെ സുഹൃത്ത് പറഞ്ഞത് മദ്യപിച്ചു എന്നാണ്. മോശമായി പെരുമാറാൻ മദ്യപിച്ചത് ന്യായീകരണമല്ലെന്നും താരം സാമൂഹ്യ മാധ്യമത്തിലൂടെ വ്യക്തമാക്കി.

തക്കാളിക്ക് വില വര്‍ദ്ധിച്ചപ്പോള്‍ അടുത്തിടെ താരം ഫാഷൻ പരീക്ഷണവുമായി എത്തിയിരുന്നു. തക്കാളിയാണ് ഇപ്പോള്‍ സ്വര്‍ണമെന്ന ക്യാപ്ഷനോടെയാണ് താരം പരീക്ഷണ ആഭരണം പങ്കുവെച്ചത്. തക്കാളികള്‍ കൊണ്ടുള്ള കമ്മല്‍ ധരിച്ചുള്ള ഫോട്ടോ പങ്കുവയ്‍ക്കുകയായിരുന്നു ഉര്‍ഫി ജാവേദ്. താരത്തെ ചിലര്‍ അഭിനന്ദിച്ചപ്പോളും വിമര്‍ശിച്ചും മറ്റു ചിലരെത്തി. എന്തായാലും പക്ഷേ ഉര്‍ഫി ജാവേദിന്റെ ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.  വിമര്‍ശനങ്ങള്‍ പരിഗണിക്കാതെ മുന്നോട്ടുപോകുകയാണ് ഉര്‍ഫി. വസ്‍ത്രധാരണത്തിന്റെ പേരില്‍ വധ ഭീഷണി വരെ ഉര്‍ഫി ജാവേദ് നേരിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Read More: ഗ്ലാമറസായി പ്രിയ വാര്യര്‍, ബിക്കിനി ഫോട്ടോകളെ വിമര്‍ശിച്ചും അനുകൂലിച്ചും ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മുസ്‌തഫിസൂറിനെ ടീമിലെടുത്തു; ഷാരൂഖ് ഖാന്റെ 'നാവ് അരിയുന്നവർക്ക്' ഒരുലക്ഷം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ നേതാവ്
കണ്ണിമ ചിമ്മാതെ വീക്ഷിക്കൂ..; 'വലതുവശത്തെ കള്ളൻ' പുത്തൻ അപ്ഡേറ്റ് പുറത്ത്, റിലീസ് ജനുവരി 30ന്