Vidya Balan : 'സംവിധായകന്‍ ആക്ഷൻ പറഞ്ഞാൽ മോഹൻലാൽ വിസ്മയമാകും'; അനുഭവം പറഞ്ഞ് വിദ്യാ ബാലൻ

By Web TeamFirst Published Apr 13, 2022, 4:32 PM IST
Highlights

മോഹൻലാലിന്റെ അഭിനയ മികവിൽ ഭയമുണ്ടോ എന്ന ചോദ്യത്തിന്, ഒരു അഭിനേതാവെന്ന നിലയിൽ താൻ മോഹൻലാലിനെ സ്നേഹിക്കുന്നു എന്നായിരുന്നു വിദ്യാ ബാലന്റെ മറുപടി. 

ലയാളി ആണെങ്കിലും ബോളിവുഡിന്റെ പ്രിയതാരമായി മാറിയ നടിയാണ് വിദ്യാ ബാലൻ(Vidya Balan). അതുകൊണ്ട് തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ. നടിയുടെ സിനിമകൾക്ക് കേരളത്തിലും കാഴ്ച്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ തന്റെ മലയാള സിനിമയെ കുറിച്ചുള്ള അനുഭവം പറയുകയാണ് താരം. ചക്രം എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചാണ് വിദ്യ പറയുന്നത്.

"ചക്രം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മോഹൻലാലിൽ നിന്ന് ഒരു വലിയ പാഠം ഞാൻ പഠിച്ചു. ഷൂട്ടിങ്ങിനിടയിൽ സമയം കിട്ടിയാൽ പോലും മോഹൻലാൽ അത് അദ്ദേഹത്തിന് വേണ്ടി ഉപയോഗിക്കില്ല. ഒരു പുസ്തകം വായിക്കുകയോ മറ്റെന്തെങ്കിലും ജോലിയിൽ ഏർപ്പെടുകയോ ചെയ്യില്ല. പകരം സെറ്റിലെ എല്ലാവരോടൊപ്പം നിന്ന് ജോലികൾ ചെയ്യും. അത് ടേപ്പ് പിടിക്കുന്നതാകട്ടെ, ജോലിക്കാരെ സഹായിക്കുന്നതാകട്ടെ. എന്നാൽ സംവിധായകൻ ആക്ഷൻ പറയുമ്പോൾ മോഹൻലാൽ ഒരു വിസ്മയമായി മാറും. അതും സ്ക്രിപ്റ്റ് പോലും വായിക്കാതെ", വിദ്യ ബാലൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചക്രത്തിൽ മോഹൻലാലിനൊപ്പം വിദ്യ അഭിനയിച്ചുവെങ്കിലും പിന്നീട്‌ അത് മുടങ്ങിയിരുന്നു.

'നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ നിങ്ങളേക്കാൾ വലുതാണ്' എന്ന പാഠമാണ് താൻ മോഹൻലാലിൽ നിന്ന് പഠിച്ചതെന്നും സൂപ്പർ താരങ്ങളിലൊരാൾക്ക് ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെങ്കിൽ അത് ഉൾക്കൊള്ളേണ്ടതുണ്ടെന്നും വിദ്യ പറയുന്നു. 

മോഹൻലാലിന്റെ അഭിനയ മികവിൽ ഭയമുണ്ടോ എന്ന ചോദ്യത്തിന്, ഒരു അഭിനേതാവെന്ന നിലയിൽ താൻ അദ്ദേഹത്തെ സ്നേഹിക്കുന്നു എന്നായിരുന്നു വിദ്യാ ബാലന്റെ മറുപടി. ചക്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് താൻ മോഹൻലാലിന്റെ വാനപ്രസ്ഥം, പവിത്രം തുടങ്ങിയ സിനിമകൾ കണ്ടിരുന്നുവെന്നും വിദ്യാ ബാലൻ പറയുന്നു.

റിലീന് ഒരു ദിവസം മാത്രം, 'കെജിഎഫ് ചാപ്റ്റര്‍ രണ്ട്' ഗാനത്തിന്റെ വീഡിയോ പുറത്ത്

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ്  പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള 'കെജിഎഫ്: ചാപ്റ്റര്‍  രണ്ട്'.  ഒരു കന്നഡ സിനിമയ്‍ക്ക് ഇത്രയ്‍ക്കും വരവേല്‍പ് ലഭിക്കുന്നതും യാഷിന്റെ 'കെജിഎഫി'നോട് കൂടിയാണ്. 'കെജിഎഫ്' എന്ന ചിത്രം യാഷിനെയും ഇന്ത്യൻ സിനിമയുടെ ശ്രദ്ധയിലെത്തിച്ചു . 'കെജിഎഫ് രണ്ട്' ചിത്രം റിലീസ് ചെയ്യാനിരിക്കെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (KGF 2).

രവി ബസ്‍റുവാണ് ചിത്രത്തിനായ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മോഹൻ കൃഷ്‍ണ, അൻവര്‍ സാദത്ത്, എം ടി ശ്രുതികാന്ത്, വിപിൻ സേവ്യര്‍, പ്രകാശ് മഹാദേവൻ, സന്തോഷ് വെങ്കി, ഐശ്വര്യ രംഗരാജൻ എന്നിവരാണ് 'സുല്‍ത്താന' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സുധാംശു ആണ് ചിത്രത്തിനായി ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലടക്കമുള്ള ഭാഷകളില്‍ ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടിട്ടുണ്ട്.

വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിക്കുന്നത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ് 2' ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

click me!