നിഗൂഢമായ ഭൂതകാലം, സാധാരണക്കാരായി ജീവിക്കുന്നവരുടെ പിന്നിലുള്ള വലിയ രഹസ്യം! യൂൻ ക്യെ സാങ്ങ് ആക്ഷൻ ഹീറോയാകുന്നു

Published : Nov 18, 2025, 07:01 PM IST
UDT

Synopsis

കൊറിയൻ നടനായ യൂൻ ക്യെ സാങ്ങ് ഒരു മുൻ സ്പെഷ്യൽ ഫോഴ്സ് കമാൻഡോയുടെ വേഷത്തിൽ എത്തുന്ന പുതിയ ആക്ഷൻ-കോമഡി വെബ് സീരീസാണ് 'യുഡിടി: ഔർ നെയിബർഹുഡ് കമാൻഡോ'. ​പ്രായമാകുന്നതിന് മുമ്പ് ഒരു മികച്ച ആക്ഷൻ റോൾ ചെയ്യാനുള്ള തന്‍റെ ദീർഘകാലമായുള്ള ആഗ്രഹം

കൊറിയൻ ഡ്രാമ ലോകത്ത് പുതിയ ആവേശമുണർത്തിക്കൊണ്ട് നടൻ 'യൂൻ ക്യെ സാങ്ങ്' ആക്ഷൻ ഹീറോയായി എത്തുന്നു. 'യുഡിടി: ഔർ നെയിബർഹുഡ് കമാൻഡോ' എന്ന പുതിയ ആക്ഷൻ-കോമഡി വെബ് സീരീസിലൂടെയാണ് താരം അടിമുടി മാറ്റങ്ങളുമായി എത്തുന്നത്. ഒരു ഇൻഷുറൻസ് ഓഫീസറും എന്നാൽ യഥാർത്ഥത്തിൽ മുൻ സ്പെഷ്യൽ ഫോഴ്സ് ഓപ്പറേറ്റീവുമായ 'ചോയ് കാങ്' എന്ന കഥാപാത്രത്തെയാണ് യൂൻ ക്യെ സാങ്ങ് ഈ സീരീസിൽ അവതരിപ്പിക്കുന്നത്.

പ്രായമാകുന്നതിന് മുമ്പ് ഒരു മികച്ച ആക്ഷൻ റോൾ ചെയ്യാനുള്ള തന്‍റെ ദീർഘകാലമായുള്ള ആഗ്രഹം ഈ സീരീസിലൂടെ പൂർത്തിയാക്കിയതായി അദ്ദേഹം പ്രൊഡക്ഷൻ പ്രസ്സ് കോൺഫറൻസിൽ വ്യക്തമാക്കിയിരുന്നു. ഒരു പ്രദേശത്തെയാകെ സംരക്ഷിക്കാൻ ഒന്നിക്കുന്ന, വിവിധ സ്പെഷ്യൽ ഓപ്പറേഷൻ പശ്ചാത്തലമുള്ള മുൻ സൈനികരുടെ ഒരു സംഘത്തിന്‍റെ കഥയാണ് ഈ സീരീസ് പറയുന്നത്.

സാധാരണക്കാരായ ജീവിതം നയിക്കുമ്പോഴും തങ്ങളുടെ അമ്പരപ്പിക്കുന്ന കഴിവുകളും നിഗൂഢമായ ഭൂതകാലവും ഈ കഥാപാത്രങ്ങൾക്ക് ഉണ്ട്. മറ്റ് സൈനിക ഡ്രാമകളിൽ നിന്ന് വ്യത്യസ്തമായി, ഒരു പ്രദേശത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനായി ഇവർ ഒരുമിക്കുമ്പോൾ, ഉദ്വേഗജനകമായ ആക്ഷൻ രംഗങ്ങളും ചിരിപ്പിക്കുന്ന കോമഡി രംഗങ്ങളും ഹൃദയസ്പർശിയായ നിമിഷങ്ങളും പരമ്പരയ്ക്ക് മാറ്റ് കൂട്ടുന്നു. 'യൂൻ ക്യെ സാങ്ങിനൊപ്പം ജിൻ സൺ-ക്യു, കിം ജി-ഹ്യുൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇത് കൊറിയൻ ആക്ഷൻ-കോമഡി സിരീസ് ഇഷ്ടപ്പെടുന്ന കെ-ഡ്രാമ ആരാധകർക്ക് ഒരു വിരുന്നായിരിക്കും.

 

PREV
Read more Articles on
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്