
മുംബൈ: സീ സിനി അവാർഡ് 2025 പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന അവാര്‍ഡ് ഷോ പരിപാടിയിൽ കാർത്തിക് ആര്യൻ, ജാക്വലിൻ ഫെർണാണ്ടസ്, രശ്മിക മന്ദാന, വിക്രാന്ത് മാസെ, തമന്ന, നിതാൻഷി ഗോയൽ, കൃതി സനോൻ, അനന്യ പാണ്ഡേ, വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു.
അഭിനേതാക്കളായ ശ്രദ്ധ കപൂറും കാർത്തിക് ആര്യനും മികച്ച അഭിനയത്തിനുള്ള നടി, നടന്‍ പുരസ്‌കാരം നേടി. ലാപത ലേഡീസ്, സ്ത്രീ 2, ഭൂൽ ഭുലയ്യ 3, ചംകില എന്നീ ചിത്രങ്ങള്‍ നിരവധി അവാർഡുകൾ നേടി. അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 മികച്ച ചിത്രമായി. രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി, അപർശക്തി ഖുറാന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
പ്രധാന അവാര്‍ഡ് ലിസ്റ്റ് ഇങ്ങനെയാണ്-
മികച്ച ഛായാഗ്രഹണം - ലാപറ്റ ലേഡീസ്
മികച്ച വിഎഫ്എക്സ് - മുഞ്ജ്യ
വിദഗ്ദ്ധ വസ്ത്രാലങ്കാരം - ദർശൻ ജാലൻ - ലാപത ലേഡീസ്
മികച്ച പ്രൊഡക്ഷൻ ഡിസൈൻ - അമർ സിംഗ് ചാംകില
മികച്ച വരികൾ - ഇർഷാദ് കാമിൽ, അമർ സിംഗ് ചംകിലയിലെ മൈനു വിദാ കരോയ്ക്ക്
മികച്ച എഡിറ്റിംഗ് - അമർ സിംഗ് ചംകിലയ്ക്ക് ആരതി ബജാജ്
പശ്ചാത്തല സ്കോർ - സന്ദീപ് ശിരോദ്കർ - ഭൂൽ ഭുലയ്യ 3
സൗണ്ട് ഡിസൈൻ - സ്‌ത്രീ 2 ന് വേണ്ടി കിംഗ്‌ഷുക്ക് മോറൻ
മികച്ച സംഗീതം - സച്ചിൻ- സ്ത്രീ 2
മികച്ച ചിത്രം - സ്ത്രീ 2
മികച്ച നടി - സ്ത്രീ2 ശ്രദ്ധ കപൂർ
മികച്ച നടൻ - ഭൂൽ ഭുലയ്യ 3 എന്ന ചിത്രത്തിന് കാർത്തിക് ആര്യൻ
കാർത്തിക്, അനന്യ പാണ്ഡെ, ടൈഗർ ഷെറോഫ്, രശ്മിക മന്ദാന എന്നിവരുൾപ്പെടെ നിരവധി അഭിനേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ഭൂൽ ഭുലയ്യ 3 ലെ തന്റെ ഹിറ്റ് ഗാനത്തിന് കാർത്തിക് നൃത്തം ചെയ്തപ്പോൾ, പുഷ്പയിലെ തന്റെ ഹിറ്റ് ഗാനമായ സാമി സാമിയുടെ ചുവടുകളുമായി രശ്മിക എത്തി.