ത്രില്ലടിപ്പിക്കാന്‍ വീണ്ടും കാര്‍ത്തിക് നരേന്‍; 'മാഫിയ' ടീസര്‍

Published : Sep 17, 2019, 04:52 PM IST
ത്രില്ലടിപ്പിക്കാന്‍ വീണ്ടും കാര്‍ത്തിക് നരേന്‍; 'മാഫിയ' ടീസര്‍

Synopsis

രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് 'മാഫിയ'.  

'ധ്രുവങ്ങള്‍ പതിനാറ്' എന്ന ആദ്യചിത്രത്തിലൂടെ വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് സംവിധായകനാണ് കാര്‍ത്തിക് നരേന്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് കാര്‍ത്തിക് നരേന്‍. അരുണ്‍ വിജയ്‌യും പ്രസന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് 'മാഫിയ' എന്നാണ്.

രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കര്‍ മറ്റൊരു പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകന്റേത് തന്നെയാണ് രചന. ജേക്‌സ് ബിജോയ് സംഗീതം. ഗോകുല്‍ ബിനോയ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് മില്യൺ കാഴ്ചക്കാരുമായി 'ഡർബി' ട്രെയിലർ; ചിത്രം മാർച്ച് 27ന് തിയറ്ററുകളിലേക്ക്
ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന 'കല്യാണമരം'; ട്രെയ്‍ലര്‍ എത്തി