
പാരീസ്: ഫുട്ബോള്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിന് ഗംഭീര സ്വീകണവുമായി രാജ്യം വരവേറ്റപ്പോള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് ബോളിവുഡ് താരം ഐശ്വര്യ റായിയും മകളും. ഒരു പരസ്യപ്രചാരണത്തിന്റെ ഭാഗമായി പാരീസിലെത്തിയ ഐശ്വര്യ റായി , മകള്‍ക്കൊപ്പമുള്ള ആഘോഷചിത്രങ്ങള്‍ സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
മോസ്കോയില്‍ പോയി ഫൈനല്‍ മല്‍സരം കണ്ടില്ലെങ്കിലും വിജയാഘോഷങ്ങളില്‍ പങ്കാളിയാവുന്നതിന്റെ സന്തോഷം ഐശ്വര്യ മറച്ചുവക്കുന്നില്ല. ഫ്രാന്‍സിന്റെ വിജയാഘോഷങ്ങളുമായുള്ള മുന്‍ലോകസുന്ദരിയുടേയും മകള്‍ ആരാധ്യയുടേയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
അതേസമയം അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും റഷ്യയില്‍ നിന്ന് മല്‍സരങ്ങള്‍ കാണുന്ന ചിത്രങ്ങള്‍ നേരത്തെ പങ്കുവച്ചിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ