അതും നേടി 'തുടരും': ആ നേട്ടം മൂന്ന് മലയാള ചിത്രങ്ങള്‍ക്ക് മാത്രം; അതില്‍ രണ്ടും മോഹന്‍ലാല്‍ പടങ്ങള്‍ !

Published : May 13, 2025, 10:33 AM ISTUpdated : May 13, 2025, 10:48 AM IST
അതും നേടി 'തുടരും': ആ നേട്ടം  മൂന്ന് മലയാള ചിത്രങ്ങള്‍ക്ക് മാത്രം; അതില്‍ രണ്ടും മോഹന്‍ലാല്‍ പടങ്ങള്‍ !

Synopsis

മോഹന്‍ലാല്‍ നായകനായ തുടരും ഇന്ത്യന്‍ ബോക്സോഫീസില്‍ 100 കോടി ക്ലബ്ബില്‍. മഞ്ഞുമ്മല്‍ ബോയ്സ്, എമ്പുരാന്‍ എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ചിത്രം.

കൊച്ചി: മോഹന്‍ലാല്‍ നായകനായി തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരും ബോക്സോഫീസില്‍ റെക്കോഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. ആഗോള ബോക്സോഫീസില്‍ 200 കോടി ഗ്രോസ് എന്ന നാഴികകല്ല് ചിത്രം പിന്നിട്ടുവെന്നത് നിര്‍മ്മാതാക്കള്‍ തന്നെ കഴിഞ്ഞ ഞായറാഴ്ച അറിയിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു അപൂര്‍വ്വ റെക്കോഡ് കൂടി തുടരും നേടിയിരിക്കുന്നു. 

ഇന്ത്യന്‍ ബോക്സോഫീസില്‍ മാത്രം 100 കോടി എന്ന റെക്കോഡാണ് തുടരും നേടിയിരിക്കുന്നത്. മലയാളത്തില്‍ നിന്നും വെറും മൂന്ന് ചിത്രങ്ങളാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തുടരും അല്ലാതെ ഈ നേട്ടം നേടിയിരിക്കുന്ന ചിത്രങ്ങള്‍ മഞ്ഞുമ്മല്‍ ബോയ്സും, എമ്പുരാനുമാണ്. അതായത് മലയാളത്തില്‍ നിന്നും ഇന്ത്യന്‍ ബോക്സോഫീസില്‍ മാത്രം 100 കോടി നേടിയ മൂന്ന് ചിത്രങ്ങളില്‍ രണ്ടും മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളാണ്. 

തുടരും ഇന്ത്യന്‍ ബോക്സോഫീസില്‍ 18 ദിവസത്തില്‍ 101.65 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഇതില്‍ 98.95 കോടി രൂപയും നേടിയിരിക്കുന്നത് മലയാളം പതിപ്പാണ്. തെലുങ്ക് പതിപ്പ് 1.85 കോടിയും, തമിഴ് പതിപ്പ് 85 ലക്ഷവും നേടി. 5.25 കോടിയില്‍ ഓപ്പണിംഗ് തുടങ്ങിയ തുടരും ആദ്യ വാരത്തില്‍ 51.4 കോടിയും, രണ്ടാം വാരത്തില്‍ 35.35 കോടിയും ഇന്ത്യയില്‍ നിന്നും നേടി എന്നാണ് ട്രാക്കറായ സാക്നില്‍.കോം കണക്കുകള്‍ പറയുന്നത്. 

അതേ സമയം വിദേശത്ത് 10 മില്ല്യണ്‍ ഡോളറില്‍ അധികം തുടരും കളക്ഷന്‍ നേടിയിട്ടുണ്ട്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു തുടരും. പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ സൗദി വെള്ളയ്ക്ക എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ എത്തുന്നു എന്നതായിരുന്നു അതിനൊരു കാരണം. 15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ എത്തിയതും പ്രധാനഘടകമായി. കാത്തിരിപ്പുകൾക്ക് ഒടുവിൽ ഏപ്രിൽ 25ന് ചിത്രം തിയറ്ററിൽ എത്തിയതും വന്‍ വിജയമായി മാറിയതും. 

മോഹൻലാൽ, ശോഭന എന്നിവർക്കൊപ്പം ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ, പ്രകാശ് വർമ്മ, അരവിന്ദ് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് തുടരും നിര്‍മിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

140 കോടി ചെലവ്, റിലീസിന് മുൻപ് 'ദുരന്ത'മെന്ന് വിധിയെഴുത്ത്; ഒടുവിൽ വൻ കളക്ഷൻ വേട്ട, ഞെട്ടിച്ച് ധുരന്ദർ
14 ദിവസം, കച്ചകെട്ടി എതിരാളികൾ, വീട്ടുകൊടുക്കാതെ വില്ലനും നായകനും; 'കളങ്കാവൽ' 3-ാം വാരത്തിൽ, കളക്ഷൻ