അമ്പമ്പോ വൻ കുതിപ്പ്, എക്കോയുടെ കളക്ഷനില്‍ മൂന്ന് മടങ്ങോളം വര്‍ദ്ധന, ഞായറാഴ്‍ച നേടിയത് ഞെട്ടിക്കുന്ന തുക

Published : Nov 24, 2025, 09:52 AM IST
Eko

Synopsis

മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം കളക്ഷനില്‍ വൻ കുതിപ്പ് നടത്തുന്ന കാഴ്‍ചയാണ് കാണുന്നത്.

വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് "എക്കോ". കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി അഭിനയിച്ചിരിക്കുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. 80 ലക്ഷം മാത്രമാണ് ഓപ്പണിംഗില്‍ ചിത്രം നേടിയത്. എന്നാല്‍ രണ്ടാം ദിനമാകട്ടെ 1.85 കോടിയും കേരള ബോക്സ് ഓഫീസില്‍ നിന്ന് നേടി. മൂന്നാം ദിനമായ ഞായറാഴ്‍ച 3.15 കോടിയാണ് എക്കോ നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകളാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോളതലത്തില്‍ ആകെ എക്കെ 6.35 കോടിയും നേടിയിരിക്കുന്നു. ആദ്യ ദിനം മുതല്‍ മൗത്ത് പബ്ലിസിറ്റി എക്കോയ്‍ക്ക് ഗുണകരമാകുന്നു എന്നതാണ് കളക്ഷനിലെ വൻ കുതിപ്പ് തെളിയിക്കുന്നത്.

കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്‍കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിയോളജിയിലെ അവസാന ഭാഗം എന്നും "എക്കോ" യെ വിശേഷിപ്പിക്കാം. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിയോളജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം കൊണ്ട് തന്നെ ഈ കഥകളുടെ ആത്മാവുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്.

"പടക്കളം" എന്ന സൂപ്പർ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിച്ച ഘടകമാണ്.

സംവിധാനം- ദിൻജിത്ത് അയ്യത്താൻ, നിർമ്മാണം- എം. ആർ. കെ. ജയറാം, കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം- ബാഹുൽ രമേശ്, സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സുധാകരൻ, പ്രോജക്ട് ഡിസൈനർ- സന്ദീപ് ശശിധരൻ, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- ശ്രീക് വാരിയർ, ടീസർ കട്ട്- മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാഗർ, വിഎഫ്എക്സ്- ഐവിഎഫ്എക്സ്, സ്റ്റിൽസ്- റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, സബ്ടൈറ്റിലുകൾ- വിവേക് രഞ്ജിത് (ബ്രേക്ക് ബോർഡേഴ്സ്), പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് ദിനേശ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി