തമിഴ്നാട് കടലൂരിൽ വാഹനാപകടം: മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു, 8 പേർക്ക് പരിക്ക്

Published : Aug 03, 2025, 02:08 PM IST
gouri nanda

Synopsis

പരിക്കേറ്റ 8 പേരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നൈ: തമിഴ്നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു. കൊച്ചി സ്വദേശിയാണ് ഗൗരി നന്ദ. 20 വയസ്സായിരുന്നു. ഗൗരി അടക്കം 9 പേർ സഞ്ചരിച്ച കാർ, ചിദംബരം അമ്മപ്പെട്ടെ ബൈപാസിൽ വച്ചാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു. 

ഗൗരി നന്ദയെ കൂടാതെ കാറിലുണ്ടായിരുന്ന 8 പേർക്കും പരിക്കേറ്റു. ഇവരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ ആരോ​ഗ്യനില ​ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. ​ഗൗരി നന്ദയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍