
നികുതി ഇളവിനായി തന്റെ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‍ത സംഭവത്തില്‍ നടന്‍ ഫഹദ് മറുപടി നല്‍കി. മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസിനാണ് ഫഹദ് മറുപടി നല്‍കിയത്.
വാഹനത്തിന്റെ രജിസ്‍ട്രേഷന്‍ കേരളത്തിലേക്ക് മാറ്റും. പോണ്ടിച്ചേരിയില്‍ നിന്ന് എന്‍ഒസി ലഭിച്ചാലുടന്‍ രജിസ്‍ട്രേഷന്‍ മാറ്റുമെന്നും ഫഹദ് പറഞ്ഞു.
തെന്നിന്ത്യന്‍ താരം അമലാപോള്‍, യുവനടന്‍ ഫഹദ് എന്നിവര്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്‍ത വിവരം മാതൃഭൂമി ന്യൂസാണ് പുറത്തു വിട്ടത്. ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-05-9899 ആഡംബര കാര്‍ ബെന്‍സ് ഇ പോണ്ടച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് വാര്‍ത്ത. അമലാ പോളിന്റെ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് പോണ്ടിച്ചേരിയില്‍ വ്യാജപേരില്‍ രജിസ്റ്റര്‍ ചെയ്‍തെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ഫഹദിനെതിരെയും ആരോപണം ഉയര്‍ന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ