
കൊച്ചി: അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയതായും ലേക് ഷോർ ആശുപത്രി അധികൃതർ. രാജേഷ് കേശവിൻ്റെ രക്തസമ്മർദം സാധാരണനിലയിലാണ്. എന്നാൽ ഐസിയുവിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷ് കേശവിന് വിദഗ്ധർ അടങ്ങുന്ന ഡോക്ടർമാരുടെ സംഘം ചികിത്സ തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് പുതിയ മെഡിക്കൽ ബുള്ളറ്റിനുമായി ആശുപത്രി അധികൃതർ രംഗത്തെത്തുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് രാജേഷ് കേശവ് പരിപാടി കഴിഞ്ഞയുടനെ തളർന്നുവീണത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീണത്. നേരത്തെ, ആൻജിയോപ്ലാസ്റ്റിക്ക് രാജേഷിനെ വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ആശുപത്രി വാർത്താക്കുറിപ്പിൽ വിശദമാക്കിയിരുന്നു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് രാജേഷ് കുഴഞ്ഞ് വീണത്. ടെലിവിഷൻ പരിപാടികളുടെ അവതാരകനായി കരിയർ ആരംഭിച്ച രാജേഷ് മലയാളത്തിലെ പ്രമുഖ ടിവി അവതാരകരിലൊരാളാണ്. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളും ടോക്ക് ഷോകളും അദ്ദേഹം അവതാരകനായിട്ടുണ്ട്. 'ബ്യൂട്ടിഫുൾ' (2011), 'ട്രിവാൻഡ്രം ലോഡ്ജ്' (2012), 'ഹോട്ടൽ കാലിഫോർണിയ' (2013), 'നീന' (2015), 'തട്ടും പുറത്ത് അച്യുതൻ' (2018) എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ