'ഒഴിമുറി കണ്ടപ്പോൾ അത് ബോധ്യപ്പെട്ടു, അച്ഛന്റെ ശീലങ്ങൾ തന്നെയാണ് എന്നിലും'; യദു കൃഷ്ണൻ

Published : Oct 06, 2026, 01:17 PM IST
Yadu Krishnan

Synopsis

സിനിമ, സീരിയൽ താരമായ യദു കൃഷ്ണന്റെ പിതാവ് അടുത്തിടെ അന്തരിച്ചു. അമ്മയുടെ ഒന്നാം ചരമവാർഷികത്തിന് ദിവസങ്ങൾക്ക് മുൻപാണ് അച്ഛന്റെ വിയോഗം സംഭവിച്ചത്. കുറച്ചു നാളായി കിടപ്പിലായിരുന്നെങ്കിലും അദ്ദേഹത്തിന് ഗുരുതരമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ബാലതാരമായി സിനിമയിലെത്തിയ നടനാണ് യദു കൃഷ്ണൻ. സിനിമയ്ക്ക് പുറമെ സീരിയല്‍ രംഗത്തും അദ്ദേഹം സജീവമാണ്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'വിവാഹിതരേ ഇതിലെ ഇതിലെ' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാള ടെലിവിഷൻ സീരിയലുകളിലാണ് യദു തിളങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു യദുവിന്റെ അച്ഛന്റെ മരണം. അച്ഛനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പാണ് യദു ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

അമ്മ വിട പറഞ്ഞ് ഒരു വർഷം തികയും മുൻപാണ് അച്ഛനും പോയത് എന്നാണ് യദു കുറിക്കുന്നത്. കുറച്ചു നാളായി കിടപ്പിലായിരുന്നെങ്കിലും പെട്ടെന്ന് പോകാനും മാത്രമുള്ള അസുഖങ്ങളൊന്നും അച്ഛനുണ്ടായിരുന്നില്ല എന്നും യദു പറയുന്നു. വരാനിരിക്കുന്ന ഏഴാം തീയതി അമ്മയുടെ ശ്രാദ്ധദിനമാണ് (ആണ്ട്). അതിനു മുൻപേ താൻ പോകുമെന്ന് അച്ഛൻ പലപ്പോഴും പറയുമായിരുന്നെങ്കിലും തങ്ങളാരും അത് അത്ര ഗൗരവത്തിലെടുത്തിരുന്നില്ലെന്നും യദു വേദനയോടെ പറയുന്നു.

''അമ്മയോടൊപ്പം അച്ഛനും ചേർന്നു. കഴിഞ്ഞ കുറച്ചുനാളുകളായി കിടപ്പായിരുന്നുവെങ്കിലും അങ്ങനെ പെട്ടെന്ന് പോകാനും മാത്രമുള്ള അസുഖങ്ങളൊന്നും അച്ഛന് ഉണ്ടായിരുന്നില്ല. അമ്മയുടെ ആണ്ടാണ് വരുന്ന ഏഴാം തിയതി, അതിനു മുൻപേ ഞാൻ പോകുമെന്നൊക്കെ പറയുമായിരുന്നെങ്കിലും, ഞങ്ങളാരും അതത്ര കാര്യമായിട്ടെടുത്തില്ല. ഈ കഴിഞ്ഞ ബുധനാഴ്ച പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്നതാ.

നിമിഷ നേരത്തിനുള്ളിൽ അച്ഛൻ പോയി.സുഖമരണം. അച്ഛൻ ആഗ്രഹിച്ചതുപോലെ എല്ലാത്തിനും സാക്ഷിയായി ഞാനും അനുജനും. ഒഴിമുറി എന്ന സിനിമ കണ്ടതിൽപ്പിന്നെ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു, അച്ഛന്റെ ശീലങ്ങൾ, ഇഷ്ടങ്ങൾ, രുചികൾ, പെരുമാറ്റം, സ്നേഹം, ഇതൊക്കെ തന്നെയാണ് എന്നിലുമുള്ളത് എന്ന്. അതുകൊണ്ട് അച്ഛന്റെ ശരീരം വിട്ടുപോയാലും, എന്നിലൂടെ അച്ഛൻ ഇനിയും ഇവിടെ ജീവിക്കും. ഉമ്മ. ആത്മ ശാന്തി അച്ഛാ'', യദു ഫെയ്സ്ബുക്കിൽ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ഒരുപാട് ചോദ്യങ്ങൾക്കും എതിർപ്പുകൾക്കും വേദനകൾക്കും മുന്നിലൂടെയുള്ള യാത്ര'; കുറിപ്പുമായി സീമ വിനീത്
'വൈൽ‍ഡ് കാർഡ് എൻട്രിയായി എത്തുമോ..?'; മറുപടി പറഞ്ഞ് മലയാളികളുടെ അർജുൻ ദേശായി