'സ്ത്രീകളെ പോലെ പുരുഷന്മാർക്കും മൂഡ് സ്വിങ്സ് ഉണ്ട്, ടെസ്റ്റോസ്റ്റിറോണിന്റെ ലെവൽ കുറഞ്ഞു തുടങ്ങുമ്പോൾ ഈ അവസ്ഥയിലേക്ക് പോകും'; തുറന്നുപറഞ്ഞ് ലെന

Published : Jul 25, 2026, 07:33 PM IST
Actress Lena

Synopsis

ദേഷ്യം, പേടി, അസ്വസ്ഥത എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. മാറിയ ജീവിതശൈലി കാരണം ഇത് ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ടെന്നും ലെന കൂട്ടിച്ചേർത്തു. Actress Lena talks about andropause

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ലെന. ജയരാജ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദേവദൂതൻ, കൊച്ചുകൊച്ചു സന്തോഷങ്ങൾ, രണ്ടാം ഭാവം, സ്‌നേഹവീട്, ട്രാഫിക്, സ്പിരിറ്റ്, എന്നു നിന്റെ മൊയ്‌ദീൻ, വെള്ളിമൂങ്ങ തുടങ്ങീ നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ ലെനയ്ക്കായിരുന്നു. സിനിമയ്ക്കൊപ്പം തന്നെ ഒരുകാലത്ത് ടെലിവിഷൻ സീരിയലുകളിലും ലെന സജീവമായിരുന്നു. സമീപകാലത്ത് ആത്മീയതയെ കുറിച്ചുള്ള തന്റെ നിലപാടുകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു ലെന.

ഇപ്പോഴിതാ സ്ത്രീകളിലെ പോലെ തന്നെ പുരുഷന്മാരിലും മൂഡ് സ്വിങ്സ് ഉണ്ടെന്ന് പറയുകയാണ് ലെന. പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷൻമാരിൽ ആൻഡ്രോപോസുമുണ്ടെന്നും രാവിലെ സന്തോഷത്തോടെ ഇരിക്കുന്ന പുരുഷന്മാർ ഉച്ചക്ക് മുഖം വീർപ്പിച്ച് ഇരിക്കുന്നത് ഇക്കാരണം കൊണ്ടാണെന്നും ലെന പറയുന്നു.

"പുരുഷൻമാരിൽ മൂഡ് സ്വിങ്സ് കണ്ടിട്ടില്ലേ. രാവിലെ നല്ല സന്തോഷമായിട്ടിരുന്നിട്ട് ഉച്ചയ്ക്ക് മുഖം വീർപ്പിച്ചിരിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. അവർക്കും മൂഡ് സ്വിങ്സുണ്ട്. പക്ഷേ അവർക്ക് സ്ത്രീകളുടെ അതേ കാരണങ്ങൾ പറയാനില്ല എന്നേയുള്ളൂ. പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷൻമാരിൽ ആൻഡ്രോപോസുണ്ട്. അവർക്ക് ടെസ്റ്റോസ്റ്റിറോണിന്റെ ലെവൽ കുറഞ്ഞു തുടങ്ങുമ്പോൾ ഈ അവസ്ഥയിലേക്ക് പോകും." ലെന പറയുന്നു.

"പക്ഷേ സ്ത്രീകളുടെ അതേ ലക്ഷണങ്ങളല്ല പുരുഷൻമാർക്കുണ്ടാകുന്നത്. അവർക്ക് പേടിയും ദേഷ്യവും ഇറിറ്റേഷനുമൊക്കെ വരും.

പണ്ടൊക്കെ 55 വയസിന് മുകളിലുള്ളവർക്കായിരുന്നു അത് വന്നിരുന്നത്. ഇപ്പോഴത്തെ ആരോ​ഗ്യസ്ഥിതി അനുസരിച്ച് അത് നേരത്തെയായി തുടങ്ങിയിട്ടുണ്ട്. കുറേ വ്യത്യാസങ്ങൾ വരും. മസിൽ ടോണിൽ വ്യത്യാസം വരും. വാർധക്യം വന്നു എന്ന് പറയുമ്പോൾ വരുന്ന കുറേ പ്രശ്നങ്ങളൊക്കെ ആൻഡ്രോപോസിന്റെ ലക്ഷണങ്ങളാണ്." ലെന കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'ജയറാമും മുകേഷും തമ്മിലുള്ള ഈഗോ കാരണം സിനിമ നീണ്ടുപോയി, അന്ന് ആ സെറ്റിൽ സംഭവിച്ചത്..'; തുറന്നുപറഞ്ഞ് ശാന്തിവിള ദിനേശ്
'കാവിയോടുള്ള ഇഷ്ടം'; പേളി മാണിയുടെ സബ്സ്ക്രൈബേഴ്സിൽ വൻ ഇടിവ്