'അപ്പൂപ്പന്റെ മരണശേഷമാണ് ആ തോന്നൽ വന്നത്, ഞാൻ ലക്കിയാണ്'; മനസുതുറന്ന് ഇഷാനി കൃഷ്ണ

Published : Jun 22, 2026, 02:33 PM IST
Ishaani Krishna

Synopsis

തന്റെ യൂട്യൂബ് ചാനലിലെ ചോദ്യോത്തര വേളയിൽ നടി ഇഷാനി കൃഷ്ണ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെച്ചു. അച്ഛൻ കൃഷ്ണകുമാറിന്റെ തളരാത്ത മനോഭാവവും അമ്മയുടെ അർപ്പണബോധവുമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗുണങ്ങളെന്ന് ഇഷാനി പറയുന്നു.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് നടിയും നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളുമായ ഇഷാനി കൃഷ്ണ. ഒരിടവേളക്കു ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ ഒരു ക്യു ആൻഡ് എ സെഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ഇഷാനി. തന്റെ ഇഷ്ടങ്ങളെക്കുറിച്ചും മാതാപിതാക്കളിൽ ഇഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇഷാനി പുതിയ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

''ഒരു കാര്യത്തിന് ശ്രമിച്ചിട്ട് നടന്നില്ലെങ്കിൽ ജീവിത‍ം പോയെന്ന രീതിയിൽ ഇരിക്കാറില്ല, അടുത്ത കാര്യം ചെയ്യാൻ പോകും. അതാണ് അച്ഛനിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം. അതൊരു നല്ല ക്വാളിറ്റിയാണ്.അമ്പത്തിയെട്ട് വയസായി. പക്ഷേ, ഒരിക്കൽ പോലും എനിക്ക് പ്രായമായി തളർന്നു എന്നൊന്നും പറഞ്ഞ് വിശ്രമിക്കാറില്ല. മടിയില്ല. അങ്ങനെ നോക്കുമ്പോൾ എനിക്ക് നല്ല മടിയുണ്ടെന്ന് പറയേണ്ടി വരും. അമ്മ ഞങ്ങൾക്ക് വേണ്ടി ഇടുന്ന ഡെഡിക്കേഷന് അവാർഡ് കൊടുക്കണം. വലിയൊരു ടാസ്ക്കാണ്. പക്ഷെ ഇന്നേ വരെ ഒരു കുറ്റവും പറയാതെ ഭംഗിയായി ചെയ്യാറുണ്ട്

കൂടുതൽ സമയം മാതാപിതാക്കൾക്കും മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം ചിലവഴിക്കണമെന്നത് ഞാൻ അടുത്ത കാലത്താണ് പഠിച്ചത്. അപ്പൂപ്പന്റെ മരണശേഷമാണ് ആ തോന്നൽ വന്നത്. മാതാപിതാക്കൾക്കൊപ്പം കഴിയാൻ സാധിക്കുന്ന ഞാൻ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട്. എന്റെ പ്രായത്തിലുള്ള മിക്കവരും പുറത്ത് പഠിക്കാനും മറ്റുമായി പോയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ അവർക്ക് സാധിക്കാറുണ്ടാവില്ല. ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. പക്ഷേ, ഒ‌റ്റയ്ക്ക് ഒരു സ്ഥലത്ത് പോയി ഭക്ഷണം പോലും കഴിച്ചിട്ടില്ല. അപരിചിതരുമായി സംസാരിക്കാനും എനിക്ക് അൽപം കഴിവ് കുറവാണ്.

ഇപ്പോഴത്തെ ഒബ്സഷൻ ഓമിയും ബേക്കിങ്ങുമാണ്. ബേക്കിങ്ങ് പണ്ട് മുതൽ ഇഷ്ടമാണ്. പക്ഷെ ഫ്ലോപ്പായിരുന്നു. പുതിയ കിച്ചൺ വന്നശേഷമാണ് അതിന്റെ ആ ഒരു ലുക്കിലിരുന്ന് ഇംഗ്ലീഷ് സിനിമകളിൽ ആളുകൾ ചെയ്യുന്നതുപോലെ ബേക്ക് ചെയ്യണമെന്ന് തോന്നിയത്. മിക്കതും ഇപ്പോൾ വിജയമാണ്. ബേക്കിങ്ങ് എനിക്കൊരു സ്ട്രസ് റിലീഫാണ്'', എന്ന് ഇഷാനി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'രേണുവിനെ ഉപദ്രവിക്കരുത്, മറിച്ചെങ്കിൽ നിങ്ങൾ തോൽക്കും, നട്ടുവളർത്തിയ മരങ്ങൾ പോലല്ല ഈ മരം'; അനീഷ് രവി
'ഞാൻ പുരുഷവിരോധിയല്ല, പുരുഷ കമ്മീഷൻ വേണമെന്നാണ് അഭിപ്രായം'; തുറന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി