ഇഷിതയോട് മാപ്പ് പറയാൻ പെടാപാട് പെട്ട് മഹേഷ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Published : Apr 07, 2025, 03:52 PM ISTUpdated : Apr 07, 2025, 04:19 PM IST
 ഇഷിതയോട് മാപ്പ് പറയാൻ പെടാപാട് പെട്ട് മഹേഷ്  - ഇഷ്ടം മാത്രം സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

ഇഷിതയാണ് തന്നെ വലിയ ചതിക്കുഴിയിൽ നിന്നും രക്ഷിച്ചതെന്ന് മഹേഷ് തിരിച്ചറിയുകയാണ്. തീർച്ചയായും ഇഷിതയോട് മാപ്പ് പറയണമെന്ന് മഹേഷിനോട് അഛൻ നിർദ്ദേശിക്കുന്നു. അഛൻ പറഞ്ഞ പ്രകാരം മഹേഷ് ഇഷിതയോട് മാപ്പ് പറയാമെന്ന് തീരുമാനിക്കുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

-------------------------------------------

ഇഷിത നല്ല കലിപ്പിലാണ്. താൻ ആണ് മഹേഷിനെ ഇത്രയും വലിയ ചതിക്കുഴിയിൽ നിന്നും രക്ഷപ്പെടുത്തിയതെന്ന് അറിഞ്ഞിട്ടും ഒരു നന്ദി പോലും മഹേഷ് പറഞ്ഞില്ലല്ലോ എന്ന ചിന്ത ഇഷിതയ്ക്ക് ഉണ്ട്. മഹേഷിനാവട്ടെ ചമ്മൽ കാരണം ഇഷിതയോട് നേരിട്ട് സോറി പറയാനും വയ്യ. ചിപ്പിയെ ഒരുക്കി സ്കൂളിൽ പറഞ്ഞുവിടുന്ന തിരക്കിലാണ് പക്ഷെ ഇഷിത. അതിനിടയ്ക്ക് എങ്ങനെ സോറി പറയണമെന്ന് മഹേഷിന് അറിയാനും വയ്യ. അപ്പോഴാണ് 'അമ്മ പൂജക്കായി കൊണ്ടുവെച്ച റോസാപ്പൂ ഇതളുകൾ മഹേഷിന്റെ ശ്രദ്ധയിൽ പെട്ടത്. ഇത് ബെഡിൽ സോറി എന്നെഴുതി അത് ഇഷിതയെ കാണിക്കാമെന്ന് മഹേഷ് തീരുമാനിച്ചു. അങ്ങനെ കഷ്ടപ്പെട്ട് അതെല്ലാം വെച്ച് മഹേഷ് സോറി എന്നെഴുതി . ഇനി ഇഷിതയെ വിളിച്ച് അത് കാണിക്കുക എന്നതാണ് ടാസ്ക് .

അതിനായി മഹേഷ് ഇഷിതയെ ഫോണിൽ വിളിച്ച് തന്റെ വാച്ച് ഒന്ന് കണ്ടുപിടിച്ച് തരാൻ പറയുന്നു . ഇഷിത ആവട്ടെ റൂമിലെത്തി മഹേഷ് കാണാനില്ല എന്ന് പറഞ്ഞ വാച്ച് തിരഞ്ഞെടുത്തത് കൊടുത്തു. പക്ഷെ ബെഡിലെ സോറി കണ്ടില്ല . എന്നാൽ പിന്നെ ഫയൽ ഒളിപ്പിച്ച് വെച്ച് അത് കണ്ടുപിടിക്കാൻ പറയാമെന്ന് മഹേഷ് കരുതി . ഇഷിത ഫയലും തിരഞ്ഞെടുത്തത് കൊടുത്തു. ഇത്തവണയും ഇഷിത സോറി കണ്ടില്ല. എന്നാൽ പിന്നെ അവസാനവഴിയായി ബെഡിൽ ഒരു സാധനം ഉണ്ട് വന്ന് നോക്കാൻ മഹേഷ് ഇഷിതയോട് പറഞ്ഞു . ഇഷിത വന്ന് നോക്കിയപ്പോഴേക്കും ബെഡിലെ സോറിയൊക്കെ കാറ്റടിച്ച് പറന്ന് പോയിരുന്നു . ബാക്കിയായത് ഒരു ഹാർട്ട് മാത്രം . ഓഹോ ഇതിനാണല്ലേ വിളിച്ച് വരുത്തിയത് , ഒരുദ്ദേശവും എന്റടുത്ത് നടക്കാൻ പോകുന്നില്ലെന്ന് പറഞ്ഞ് ഇഷിത കട്ട കലിപ്പിൽ റൂമിൽ നിന്ന് പോയി. അങ്ങനെ ഇത്തവണയും പണി പാളിയല്ലോ എന്നോർത്ത് വിഷമിച്ചിരുന്ന മഹേഷിനെ കാണിച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.
 

PREV
Read more Articles on
click me!

Recommended Stories

'ആറ് മാസത്തിന് ശേഷം പ്രിയപ്പെട്ടയാള്‍ അരികെ'; സന്തോഷം പങ്കുവച്ച് മാളവിക
'ഈ ബന്ധം നീളില്ലെന്ന് പലരും പറ‍ഞ്ഞു, ചിരി മങ്ങാതെല്ലാം കടന്നുപോയി'; സന്തോഷം പങ്കിട്ട് യമുനാ റാണി