രേണു സുധി വീടുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിലാണ്. ബിഷപ്പ് നോബിൾ ഫിലിപ്പ് ഇഷ്ടദാനമായി നൽകിയ വസ്തു റദ്ദാക്കാൻ വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പുതിയ വിവാദം. വീട് നിർമ്മിച്ച കെഎച്ച്ഡിഇസിയിലെ ഫിറോസും രേണുവിനെതിരെ രംഗത്തെത്തി.
രേണു സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ഒരുകാലത്ത് അഭിനയത്തിലേക്ക് വന്നതായിരുന്നു വിവാദവും ട്രോളുകളുമായതെങ്കിൽ ഇന്ന് വീടിന്റെ പേരിലാണ് വിവാദങ്ങൾ. ബിഷപ്പ് നോബിൾ ഫിലിപ്പ് ഇഷ്ടദാനം നൽകിയ വസ്തു റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ വന്നത്. ഇവർക്ക് വീട് വച്ച് നൽകിയ കെഎച്ച്ഡിഇസി സംഘടനയുടെ ഫിറോസും രേണുവിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ തന്നെയും പിതാവിനെയും ഫിറോസ് തെറിവിളിച്ചുവെന്നും അതിന് രേണു നൽകിയ പ്രതികരണവും ഇപ്പോൾ വൈറലായിരിക്കുകയാണ്.
"അതെ കെഎച്ച്ഡിഇസി ഫിറോസിക്ക, ഞാൻ നിങ്ങളെ ഫിറോസിക്ക എന്ന് മാത്രമേ വിളിച്ചിട്ടുള്ളു. അല്ലെങ്കിൽ ഫിറോസ് എന്ന് മാത്രമേ വിളിച്ചിട്ടുള്ളു. താങ്കളുടെ കഴിഞ്ഞ ദിവസത്തെ ഒരു വീഡിയോ കണ്ടല്ലോ എന്റെ അപ്പനെയും എന്നെയും തെറി വിളിച്ച്. നാണമുണ്ടോ തനിക്ക്? തനിക്ക് എപ്പോഴാ ഞാൻ നാറി ചെറ്റ ആയത്? ഓർമയുണ്ടോന്ന് അറിയില്ല. നമ്മൾ തമ്മിൽ ഈ പ്രശനം ഉണ്ടാകുന്നതിന് മുന്നേ.നല്ല രീതിയിൽ സൗഹൃദത്തിൽ മെസേജ് അയക്കാറുള്ളവരല്ലേ? ഇക്ക മറന്നാലും രേണു സുധി ആ മെസേജ് ഒന്നും മറക്കത്തില്ല. ഞാനും അയച്ചിട്ടുണ്ട് ഇക്കാക്ക്, ഇക്കയും എനിക്ക് അയച്ചിട്ടുണ്ട്, നമ്മൾ തമ്മിൽ നല്ല സഹൃദത്തിൽ ആയിരുന്നു. ഇപ്പോഴല്ലേ ഞാനും എന്റെ തന്തയും നാറിയും ചിറ്റയും ആയത്. നാണം ഉണ്ടോ തനിക്ക്..ഹേ.! ഇനി മേലാൽ എന്നെ തെറി വിളിച്ചോണ്ട് വന്നേക്കരുത്,ഞാൻ "ഇക്ക" എന്ന് തന്നെയേ ഇന്നും വിളിക്കുന്നുള്ളു. തെറി വിളിക്കാത്തത് എന്റെ സംസ്‍കാരം. മനസിലായോ? ഹേ..അപ്പോ ഞാൻ ഒന്നും മറക്കത്തില്ല ഇക്കയും മറക്കാതിരുന്നാൽ ഇക്കാക്ക് കൊള്ളാം ഒകെ?", എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് രേണുവിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇവയ്ക്ക് തക്കതായ മറുപടിയും അവർ നൽകുന്നുണ്ട്. തനിക്ക് ആരും വസ്തുവും വീടും നൽകിയില്ലെന്നും പിന്നെ എന്തിനാണ് തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചതെന്നുമെല്ലാമാണ് രേണു സുധി ആവർത്തിക്കുന്നത്.



