കല്യാണവും കഴിച്ച് കുട്ടിയേയും ഉണ്ടാക്കി സാരി ചുറ്റി കോപ്രായം കാണിക്കുന്നവരോട് പുച്ഛം; പോസ്റ്റുമായി സീമ വിനീത്

Published : Apr 30, 2025, 02:38 PM IST
കല്യാണവും കഴിച്ച് കുട്ടിയേയും ഉണ്ടാക്കി സാരി ചുറ്റി കോപ്രായം കാണിക്കുന്നവരോട് പുച്ഛം; പോസ്റ്റുമായി സീമ വിനീത്

Synopsis

ട്രാൻസ്ജെൻഡർ ആണെന്ന് വ്യാജേന നടക്കുന്നവരെ വിമർശിച്ച് സീമ വിനീത്. വിവാഹം കഴിച്ച് കുട്ടികളുണ്ടാക്കിയ ശേഷം ട്രാൻസ്ജെൻഡർ ആണെന്ന് അവകാശപ്പെടുന്നവരെയാണ് സീമ വിമർശിച്ചത്.

കൊച്ചി: ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളാണ് സീമ വിനീത്. ഒരു മേക്കപ്പ് ആർടിസ്റ്റ് കൂടിയാണ് സീമ.പല വിഷയങ്ങളിലും താരം തന്റെ നിലപാടുകൾ വ്യക്തമാക്കാറുമുണ്ട്. ഇപ്പോൾ ട്രാൻസ്ജൻഡർ ആണെന്ന വ്യാജേന നടക്കുന്നവരെക്കുറിച്ചുള്ള സീമയുടെ ഏറ്റവും പുതിയ ഫെയ്സ്ബുക്ക് പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്. എന്നാൽ ആരെക്കുറിച്ചാണ് തന്റെ പോസ്റ്റ് എന്ന് സീമ വിനീത് വ്യക്തമാക്കിയിട്ടില്ല.

''ഒരു പെണ്ണിന്റെ ജീവിതം തുലച്ചു, കല്യാണവും കഴിച്ചു കുട്ടിയേയും ഉണ്ടാക്കി ട്രാൻസ്ജൻഡർ ആണ് എന്ന് പറഞ്ഞു സാരീ ചുറ്റി കോപ്രായം കാണിക്കുന്ന ആളുകളോട് പുച്ഛം മാത്രം. ഒരു പെണ്ണിന്റെ ഒപ്പം കഴിയാനും കുട്ടിയെ ഉണ്ടാക്കാനും ഉള്ള കഴിവ് ഉണ്ടേൽ നിയൊക്കെ ആണുങ്ങൾ ആണ്. അത്തരം ആളുകളോട് തീർത്തും വിയോജിപ്പ്. സത്യം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാൻ വരുന്ന ഇത്തരം ആളുകളോട് omkv'', സീമ വിനീത് ഫെയ്സ്ബുക്കിൽ കുറിച്ചു.  

നിരവധി പേരാണ് സീമ പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ആരെയും പ്രത്യേകിച്ച് ഉദ്ദേശിച്ചു പറഞ്ഞതല്ലല്ലോ എന്ന ചോദ്യത്തിന് ഒരുപാടുപേരുണ്ട് ഒരാളെ മാത്രം ഉദ്ദേശിച്ചല്ല എന്നാണ് സീമ മറുപടി പറഞ്ഞത്. പോസ്റ്റിനെ പിന്തുണച്ചാണ് ഭൂരിഭാഗം കമന്റുകളും. എന്നാൽ, സാഹചര്യ സമ്മർദം കൊണ്ട് വിവാഹം കഴിച്ചവരും ഇല്ലേ എന്ന ചോദ്യവും ഒരാൾ കമന്റ് ബോക്സിൽ ചോദിച്ചിട്ടുണ്ട്.  

''സീമയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുന്നതുപോലെതന്നെ അവർക്കും അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാനുള്ള അവകാശം ഇവിടെയുണ്ട്. വ്യക്തിസ്വാതന്ത്ര്യം ഉള്ള രാജ്യത്ത് ആണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്. ആകെ കുറച്ചു കാലയളവിലുളള ജീവിതം അല്ലേ ഉള്ളൂ. അവരും ജീവിക്കട്ടെന്ന്. ആർക്കും ശല്യം ഇല്ലല്ലോ'', എന്നും മറ്റൊരാൾ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ