ആദ്യകാഴ്ചയിൽ തന്നെ എനിക്കറിയാമെന്ന് മോഹൻലാലിന്റെ മറുപടി; അമ്പരന്ന് കാർത്തിക് സൂര്യ

Published : Jun 04, 2025, 02:30 PM IST
ആദ്യകാഴ്ചയിൽ തന്നെ എനിക്കറിയാമെന്ന് മോഹൻലാലിന്റെ മറുപടി; അമ്പരന്ന് കാർത്തിക് സൂര്യ

Synopsis

മോഹൻലാലിനെ കാണുക എന്ന തന്റെ വലിയ ആഗ്രഹം സഫലമായതിന്റെ സന്തോഷം പങ്കുവെച്ച് കാർത്തിക് സൂര്യ. 

കൊച്ചി: ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ കാർത്തിക്കിന് സാധിച്ചിട്ടുണ്ട്. പിറന്നാൾ ദിവസത്തിൽ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷമാണ് താരം പുതിയ വീഡിയോയിൽ പങ്കുവെയ്ക്കുന്നത്. മോഹൻലാലിനെ കാണണം എന്ന വലിയ സ്വപ്നം ഒടുവിൽ നടന്ന സന്തോഷമാണ് കാർത്തിക് സൂര്യ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഷെഫ് പിള്ളയുടെ പുതിയ റസ്റ്റോറന്റിന്റെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു മോഹൻലാലിനെ കാർത്തിക് സൂര്യ കണ്ടത്.  ഈ വേദിയിൽ പന്ത്രണ്ട് പേർക്ക് മോഹൻലാലുമായി സംസാരിക്കാനുള്ള അവസരം ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു കാർത്തിക് സൂര്യ. അമ്പലത്തിൽ പോയി തൊഴുതതിനു ശേഷമാണ് മോഹൻലാലിലെ കാണാൻ താരം എത്തിയത്. 

ലാലേട്ടനെ കാണുന്നതിനായി വഴിയൊരുക്കിത്തന്ന ഈശ്വരനെ ആദ്യം കാണണമല്ലോ എന്നാണ് ഇതേക്കുറിച്ച് താരം പറഞ്ഞത്. വ്ളോഗിന്റെ ആരംഭം മുതൽ വലിയ സന്തോഷവും ആകാംക്ഷയുമെല്ലാം കാർത്തിക്കിന്റെ മുഖത്ത് കാണാമായിരുന്നു. കാർത്തിക്കിനെ കൂടാതെ നിരവധി അവതാരകരും വ്ലോഗർമാരും ഷെഫ് പിള്ളയുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു. തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച ഷെഫ് പിള്ളയെ കാർത്തിക സൂര്യ കെട്ടിപ്പിടിച്ച് നന്ദിയറിയിക്കുന്നതും വീഡിയോയിൽ കാണാം.

ഷെഫ് പിള്ള കാർത്തിക്കിനെ പരിചയപ്പെടുത്തിയപ്പോൾ, എനിക്കറിയാം എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.  ഇതുകേട്ട് കാർ‌ത്തിക് അമ്പരക്കുന്നതും വീഡിയോയിൽ കാണാം. കാർത്തിക് സൂര്യയ്ക്ക് പിറന്നാൾ ആശംസകൾ നേരാനും മോഹൻലാൽ മറന്നില്ല. തന്റെ പോഡ്കാസ്റ്റിലേക്ക് എന്നെങ്കിലും വരണം എന്നു പറഞ്ഞപ്പോൾ അതു സംഭവിക്കട്ടെ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത