'ഒരാളുടെ മനസിൽ തോന്നുന്നതാണ് പ്രായം, എല്ലാ കാര്യത്തിലും റിട്ടയറാകേണ്ട കാര്യമില്ല': ലക്ഷ്മി നായർ

Published : Nov 19, 2025, 07:19 PM IST
Lakshmi Nair

Synopsis

പാചക വിദഗ്ദ്ധ ലക്ഷ്മി നായർ തന്റെ പുതിയ വ്ലോഗിൽ, പ്രായവുമായി ബന്ധപ്പെട്ട സാമൂഹിക കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കുന്നു. പ്രായമായവർ എന്തുചെയ്യണം, ചെയ്യരുത് എന്ന് സമൂഹം കൽപ്പിക്കുന്നുവെന്ന് അവർ പറയുന്നു.

പാചക പരിപാടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളി മനസിലേക്ക് വരുന്ന മുഖങ്ങളിലൊന്നാണ് ലക്ഷ്മി നായരുടേത്. പാചകത്തിന് പുറമേ, വിവിധ സ്ഥലങ്ങളിലെ വേറിട്ട രുചികളും ലക്ഷ്മി പരിചയപ്പെടുത്തിയിട്ടുണ്ട്. ചാനല്‍ പരിപാടികള്‍ കൂടാതെ യൂട്യൂബ് ചാനലിലൂടെയും താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ലക്ഷ്മിയുടെ കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. പ്രായവുമായി ബന്ധപ്പെട്ട് സമൂഹത്തിനുള്ള കാഴ്ചപ്പാടുകളെക്കുറിച്ചാണ് ലക്ഷ്മി പുതിയ വ്ളോഗിൽ സംസാരിക്കുന്നത്. തന്റെ യാത്രകൾ, ഫാഷൻ, സ്കിൻ കെയർ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ വരാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കാറില്ലെന്ന് ലക്ഷ്മി പറയുന്നു.

''ഒരാളുടെ മനസിൽ അയാൾക്ക് എത്ര പ്രായം തോന്നുന്നുവോ അതാണ് അയാളുടെ പ്രായം. എയ്ജ് ഈസ് ജെസ്റ്റ് എ നമ്പർ. ഇങ്ങനെയൊക്കെ പറയുമ്പോഴും റിയാലിറ്റി എന്നൊന്നുണ്ട്. സൊസൈറ്റി പ്രായമായവരോട് ഒട്ടും തന്നെ ദയ കാണിക്കാറില്ല. ഭൂരിപക്ഷം ആളുകളും അങ്ങനെയാണ്. പ്രായമായി കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം ചെയ്യാൻ പാടില്ല എന്നൊക്കെ സമൂഹം കൽപിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് രൂപവും വസ്ത്രധാരണവും വെച്ച് പ്രായം ഊഹിച്ചെടുക്കുന്നു എന്നതാണ്. പ്രായം വെച്ച് പല കാര്യങ്ങളും ജഡ്ജ് ചെയ്യും. ഇത്ര പ്രായമുള്ളവർ എന്തിന് ഇതൊക്കെ ചെയ്യണോ എന്ന ചോദ്യം വരെ അതിൽപ്പെടും. പ്രായമായവർക്ക് എന്ത് എന്തൊക്കെ ചെയ്യാമെന്ന് സൊസൈറ്റി തന്നെ തീരുമാനിച്ചിരിക്കുന്നതുപോലെ. കഴിവുണ്ടോ ഇല്ലയോ എന്നത് പോലും മാനദണ്ഡമല്ല. പ്രായം മാത്രമാണ് സൊസൈറ്റി നോക്കുന്നത്.

അമ്പതോ അറുപതോ കഴിഞ്ഞ ആളാണെങ്കിലും ഫിറ്റാണെന്ന് ബോധ്യമുണ്ടെങ്കിൽ ആരോഗ്യത്തോടെ എന്തും ചെയ്യും. എല്ലാ കാര്യത്തിലും റിട്ടയർ ചെയ്ത് പോകേണ്ട കാര്യമില്ല. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്. മുഖത്ത് നോക്കി പറയുന്നില്ലെങ്കിലും എനിക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ കണ്ടാൽ ദൈവം പോലും സഹിക്കില്ല. എനിക്ക് നല്ല തൊലിക്കട്ടിയാണ്. അതുകൊണ്ട് എന്ത് കേട്ടാലും എന്നെ ബാധിക്കാറില്ല. കമന്റ് ബോക്സ് വല്ലപ്പോഴുമാണ് തുറക്കുന്നത്. പക്ഷെ ഒന്നിനോടും പ്രതികരിക്കാറില്ല'', ലക്ഷ്മി നായർ വ്ളോഗിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ