
'ഉപ്പും മുളകും ലൈറ്റ്' എന്ന യൂട്യൂബ് വ്ലോഗിലൂടെ പ്രശസ്തരായവരാണ് നന്ദന അനില്‍കുമാറും ഗോകുലും. അച്ഛന്റെയും അമ്മയുടെയും അടുക്കൽ നിന്നും പോയി, നന്ദന വിവാഹം കഴിച്ചതും, അതിന് ശേഷം ഇരു കൂട്ടരും സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വെളിപ്പെടുത്തലുകളുമെല്ലാം ചർച്ചയായിരുന്നു. ഗോകുലിന്റെ വീട്ടുകാർ മാത്രമാണ് വിവാഹസമയത്ത് ഒപ്പമുണ്ടായിരുന്നത്. ഇപ്പോളിതാ തങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരും. വിവാഹത്തിന്റെ ചെലവുകളെല്ലാം നോക്കിയത് തങ്ങൾ തന്നെയാണെന്ന് ഇരുവരും പറയുന്നു.
''19 വയസിലായിരുന്നു എന്റെ കല്യാണം. ഏട്ടന് 28 വയസായിരുന്നു. കല്യാണത്തിന്റെ ചെലവുകളെല്ലാം നോക്കിയത് ഞങ്ങള്‍ തന്നെയാണ്. എന്റെ വീട്ടില്‍ നിന്നും ഒരു രൂപ പോലും ഞാന്‍ വാങ്ങിയിട്ടില്ല. ഏട്ടന്റെ വീട്ടിൽ നിന്നും ഏട്ടനും വാങ്ങിയിട്ടില്ല. ലോണെടുത്താണെങ്കിലും ഞങ്ങള്‍ക്ക് എല്ലാം സ്വയം ചെയ്യണമായിരുന്നു. അത് തിരിച്ചടയ്ക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. പതിനാല് ലക്ഷത്തോളമാണ് കല്യാണത്തിന് ചെലവായത്. ഇന്ന് ആലോചിക്കുമ്പോള്‍ അത്രയും ഗ്രാന്റാക്കേണ്ടിയിരുന്നില്ല. അത്രയും പൈസ ചെലവാക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.
കല്യാണത്തിനായി 13 ലക്ഷത്തോളം ലോണെടുത്തിട്ടുണ്ട് ഏട്ടന്‍. ഗോള്‍ഡിനൊക്കെ നല്ല വിലയായത് കൊണ്ട് ചെലവ് കൂടുതലായിരുന്നു. ആ ലോണ്‍ ഞങ്ങളൊന്നിച്ചാണ് അടയ്ക്കുന്നത്. കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെയാണ് ഇപ്പോള്‍ പോവുന്നത്. കല്യാണത്തിന് ആരേയും ബുദ്ധിമുട്ടിച്ചിട്ടില്ല എന്നതില്‍ സന്തോഷമുണ്ട്. ഞാൻ ഗള്‍ഫിലായിരുന്ന സമയത്ത് കിട്ടുന്ന ശമ്പളത്തില്‍ വലിയൊരു പങ്ക് ചെലവിന് പോവും. പിന്നെ വീട്ടിലേക്ക് അയയ്ക്കും. അങ്ങനെയൊക്കെയായി അതങ്ങ് പോയി. ഇപ്പോള്‍ ഇഷ്ടപ്പെട്ട പാഷനും, കുടുംബവുമായി, ഹാപ്പിയായി മുന്നോട്ട് പോവുന്നു. കല്യാണം കഴിഞ്ഞിട്ട് ഇന്നുവരെ മാറിക്കിടക്കേണ്ടി വന്നിട്ടില്ല. അതില്‍ സന്തോഷമുണ്ട്'', എന്ന് നന്ദനയും ഗോകുലും വ്ളോഗിൽ പറഞ്ഞു.