ചെറുപ്പക്കാരായ ആളുകളെ കുട്ടികൾ 'ആന്റി' എന്ന് വിളിക്കുന്നതിനോട് തനിക്ക് തീരെ താല്പര്യമില്ലെന്ന് ദിയ കൃഷ്ണ വ്യക്തമാക്കി. പ്രായം കുറഞ്ഞവരെ അവരുടെ പേരോ 'ചേച്ചി' എന്നോ വിളിക്കാൻ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കണമെന്നാണ് ദിയയുടെ അഭിപ്രായം.
വലിയ പ്രായമില്ലാത്തവരെ കുട്ടികൾ 'ആന്റി' എന്നു വിളിക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് താത്പര്യമില്ലെന്ന് ദിയ കൃഷ്ണ. നിങ്ങളേക്കാൾ ഇളയതാണ് ഓപ്പോസിറ്റ് നിൽക്കുന്ന ആളെങ്കിൽ കൊച്ചിനെക്കാെണ്ട് പേര് വിളിപ്പിക്കുകയോ ചേച്ചിയെന്ന് വിളിപ്പിക്കുകയോ ചെയ്യുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും മകൻ ഓമിയോട് താനും അങ്ങനെയോ പറയൂ എന്നും ദിയ പറയുന്നു. സുഹൃത്തായ അഞ്ജലിയെ എന്താണ് ഓമി വിളിക്കുക എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദിയ.
''അഞ്ജലിക്ക് എന്നേക്കാൾ ഒരു വയസ് കുറവാണ്. തന്റെ കൊച്ചിനെക്കാെണ്ട് ആന്റീ എന്ന് വിളിപ്പിക്കരുതെന്ന് അഞ്ജലി എടുത്ത് പറഞ്ഞിട്ടുണ്ട്. ഇനി അഞ്ജലി എന്നേക്കാൾ 10 വയസിന് മൂത്തയാൾ ആയിരുന്നെങ്കിലും ഞാൻ ചേച്ചിയെന്ന് വിളിക്കാനേ ഓമിയോട് പറയൂ. അഞ്ജലി എന്നു തന്നെ വിളിപ്പിക്കണമെന്നാണ് അവൾ പറഞ്ഞിട്ടുള്ളത്.
ഒരു ദിവസം ഞാൻ ഏതോ സ്ഥലത്ത് നിൽക്കുകയായിരുന്നു. അന്ന് കല്യാണം പോലും കഴിച്ചിട്ടില്ല. 24 വയസോ മറ്റോ ആണ്. എന്നേക്കാൾ അഞ്ചാറ് വയസ് കുറവുള്ള ഒരു കുട്ടി വന്ന് ആന്റീ ഞാൻ ആന്റിയുടെ യൂട്യൂബ് വീഡിയോയൊക്കെ കാണാറുണ്ടെന്ന് പറഞ്ഞു. മോൾ എന്നോടാണോ പിറകിൽ നിൽക്കുന്ന ആരോടെങ്കിലുമാണോ സംസാരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. ആന്റിയോട് എന്ന് ആ കുട്ടി പറഞ്ഞു. ആന്റിയോ? മോളുടെ അമ്മയ്ക്ക് എത്ര വയസായി 20 വയസാണോ? അമ്മയ്ക്ക് 20 വയസാണെങ്കിൽ മാത്രം മോളെന്നെ ആന്റിയെന്ന് വിളിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു. എന്നെ കണ്ടാൽ അമ്പതോ അറുപതോ വയസ് തോന്നുന്നുണ്ടെങ്കിൽ കുഴപ്പമില്ല. നിങ്ങളേക്കാൾ ഇളയതാണ് ഓപ്പോസിറ്റ് നിൽക്കുന്ന ആളെങ്കിൽ കൊച്ചിനെക്കാെണ്ട് പേര് വിളിപ്പിക്കുകയോ ചേച്ചിയെന്ന് വിളിപ്പിക്കുകയോ ചെയ്യുക.
കഴിഞ്ഞ ദിവസം ഞാൻ വെസ്റ്റ് സെെഡിൽ പോയപ്പോൾ അവിടെ എന്റെ ചേച്ചിയുടെ കൂടെ പഠിച്ച എന്റെ സീനിയർ ചേച്ചിയെ കണ്ടു. പുള്ളിക്കാരിക്ക് മൂന്ന് വയസുള്ള മോനുണ്ട്. മോനെക്കാെണ്ട് എന്നെ ആന്റിയെന്ന് വിളിപ്പിക്കുമെന്ന് ഞാൻ കരുതി. കാരണം എനിക്കത് ശീലമായി. പക്ഷേ പുള്ളിക്കാരി പരിചയപ്പെടുത്തിയത് ചേച്ചിയെന്ന് പറഞ്ഞാണ്. കാരണം എനിക്ക് 28 വയസാണെന്ന് അവർക്കറിയാം. ആരുവിന് (ദിയയുടെ ഭർത്താവ് അശ്വിന്റെ ചേട്ടന്റെ മകൾ) എന്നേക്കാൾ 20 വയസ് . റിലേഷൻ വെച്ച് നോക്കിയാൽ ആരുവിന്റെ അങ്കിളാണ് അശ്വിൻ. പക്ഷെ ആരു വിളിക്കുന്നത് അശ്വിൻ എന്നാണ്. എന്നെ ദിയ എന്നും'', എന്നാണ് ദിയ വീഡിയോയിൽ പറഞ്ഞത്.







