എമ്പുരാൻ; വിമർശനങ്ങൾക്കിടെ സെൻസർ വിവരങ്ങൾ പുറത്ത്, സെൻസർ ബോർഡ് നൽകിയത് 2 കട്ടുകളെന്ന് രേഖകൾ

Published : Mar 29, 2025, 08:19 AM ISTUpdated : Mar 29, 2025, 08:23 AM IST
എമ്പുരാൻ; വിമർശനങ്ങൾക്കിടെ സെൻസർ വിവരങ്ങൾ പുറത്ത്, സെൻസർ ബോർഡ് നൽകിയത് 2 കട്ടുകളെന്ന് രേഖകൾ

Synopsis

ആർഎസ്എസ് നോമിനികളായ ബോർഡ് അംഗങ്ങൾ വേണ്ട ഇടപെടൽ നടത്തിയില്ലെന്നു സംഘടനയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിവൃത്തത്തിൽ പൂർണമായ മാറ്റം നിർദേശിക്കാൻ ആകില്ലെന്നാണ് മറു വാദം ഉയർന്നത്. 

തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ വിമർശനങ്ങൾ തുടരുന്നതിനിടെ ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ ആണെന്ന് പുറത്തുവന്ന രേഖകളിലുണ്ട്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട് നൽകിയത്. 

ആർഎസ്എസ് നോമിനികളായ ബോർഡ് അംഗങ്ങൾ വേണ്ട ഇടപെടൽ നടത്തിയില്ലെന്നു സംഘടനയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിവൃത്തത്തിൽ പൂർണമായ മാറ്റം നിർദേശിക്കാൻ ആകില്ലെന്നാണ് മറു വാദം ഉയർന്നത്. അതേസമയം, സിനിമയുടെ സെൻസറുമായി ബന്ധപ്പെട്ട് ആർഎസ്എസ് നോമിനുകളുടെ ഇടപെടൽ പരിശോധിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്. എന്നാൽ സിനിമക്കെതിരെ പ്രചാരണം വേണ്ടെന്നാണ് ബിജെപി നിലപാട്. സെൻസർ വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്നു റീജനൽ സെൻസർ ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

മുൻകാലുകളിലേയും പിൻകാലിലേയും ഇറച്ചി അടർത്തി മാറ്റിയ നിലയിൽ, കറവപ്പശുവിനെ കടത്തിക്കൊണ്ടുപോയി കൊന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി