
തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകളുമായി മമ്മൂട്ടിയും മോഹൻലാലും. 'എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ' എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. ഒപ്പം മുണ്ടും ഷർട്ടും ധരിച്ച മനോഹരമായ ചിത്രവുമുണ്ട്. മോഹൻലാലിന്റെ ഓണാശംസക്ക് വീഡിയോയുടെ അകമ്പടിയുണ്ട്. പൂക്കളമിടുന്ന മോഹൻലാലാണ് വീഡിയോയിലുള്ളത്. മുണ്ടും കുർത്തയും ധരിച്ച ഫോട്ടോയും താരം ഓണാശംസക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. 'എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ' എന്നാണ് മോഹൻലാലിന്റെ ആശംസാക്കുറിപ്പ്. ഇരുവരുടെയും ഓണാശംസകൾക്ക് നിരവധി പേരാണ് തിരിച്ചും ആശംസ അറിയിച്ചിരിക്കുന്നത്.
മ്മൂട്ടിയുടെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധയില്‍ ഏറ്റവും മുന്നിലുള്ള ചിത്രങ്ങളില്‍ ഒന്നാണ് റോഷാക്ക്. പ്രഖ്യാപന സമയത്തുതന്നെ ചിത്രത്തിന്‍റെ വ്യത്യസ്‍തമായ പേരും പോസ്റ്ററുമൊക്കെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഉത്രാട ദിനത്തില്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ലൂക്ക് ആന്‍റണി എന്ന ഏറെ നിഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം അദ്ദേഹം ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒന്നാണെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന.
യുകെ പൗരനായ 'ലൂക്ക് ആന്‍റണി', ഞെട്ടിക്കാന്‍ മമ്മൂട്ടി; 'റോഷാക്ക്' ട്രെയ്‍ലര്‍
കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ നിസാം ബഷീര്‍ ആണ് റോഷാക്കിന്‍റെ സംവിധാനം. ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ പുറത്തെത്തുന്ന ആദ്യ ചിത്രമാണ് റോഷാക്ക്. എന്നാല്‍ ഈ ബാനറിന്‍റേതായി ആദ്യം പൂര്‍ത്തിയായ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിക്കുന്നത്.
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ജൂലൈ അവസാനം പാക്കപ്പ് ആയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. 3 ഡി ചിത്രം ആയതിനാലും ഫാന്‍റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്.
പോസ്റ്റ് പ്രൊഡക്ഷന്‍ തായ്‍ലന്‍ഡില്‍, മിക്സിംഗ് ലോസ് ഏഞ്ചല്‍സില്‍'; ബറോസിനെക്കുറിച്ച് മോഹന്‍ലാല്‍
ബറോസ് ഈ വര്‍ഷം സെന്‍സര്‍ ചെയ്യാനാണ് തങ്ങളുടെ ശ്രമമെന്ന് അദ്ദേഹം പറയുന്നു- "പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ പലതും വിദേശത്താണ് നടക്കുന്നത്. ഒരുപാട് വര്‍ക്ക് തായ്‍ലന്‍ഡില്‍ നടക്കുന്നുണ്ട്. ഇന്ത്യയിലും നടക്കുന്നുണ്ട്. മ്യൂസിക് മിക്സ് ചെയ്യേണ്ടത് ലോസ് ഏഞ്ചല്‍സിലാണ്. സംഗീതത്തിന് വലിയ പ്രാധാന്യമാണ് സിനിമയില്‍. ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ കൊണ്ടുവരും", മോഹന്‍ലാല്‍ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ