ഇത്രയും വലിയ ചിക്കൻ എഗ്ഗ് റോൾ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

Published : Aug 04, 2021, 10:09 AM ISTUpdated : Aug 04, 2021, 10:11 AM IST
ഇത്രയും വലിയ ചിക്കൻ എഗ്ഗ് റോൾ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

Synopsis

എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ് രുചികരമായ റോളുകള്‍. ചിക്കന്‍ റോള്‍, വെജ് റോള്‍, എഗ്ഗ് റോള്‍ അങ്ങനെ പോകുന്നു വൈവിധ്യമാര്‍ന്ന റോളുകള്‍.

കൈപ്പുണ്യത്തിന്റെ രുചിവൈവിധ്യമാണ് ഓരോ തെരുവോര ഭക്ഷണവും സമ്മാനിക്കുന്നത്. വൈവിധ്യമാര്‍ന്ന അത്തരം സ്ട്രീറ്റ് ഫുഡിന്‍റെ ആരാധകരാണ് നമ്മളില്‍ പലരും. അക്കൂട്ടത്തില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ് രുചികരമായ റോളുകള്‍. ചിക്കന്‍ റോള്‍, വെജ് റോള്‍, എഗ്ഗ് റോള്‍ അങ്ങനെ പോകുന്നു വൈവിധ്യമാര്‍ന്ന റോളുകള്‍.

ഇവിടെയിതാ ഒരു ചിക്കൻ എഗ്ഗ്  റോളിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഇത്രയും വലിയ ചിക്കൻ എഗ്ഗ് റോള്‍ കണ്ടിട്ടുണ്ടോ? രണ്ട് അടി നീളമുണ്ട് ഈ സ്പെഷ്യല്‍ ചിക്കൻ എഗ്ഗ് റോളിന്. ദില്ലിയിലെ ഒരു തെരുവോര ഭക്ഷശാലയില്‍ ആണ് ഈ വലിയ ചിക്കൻ എഗ്ഗ് റോള്‍ കിട്ടുന്നത്. 

ചിക്കന്‍, മുട്ട, സോസുകൾ, മസാലകൾ,  തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന ഈ റോൾ ഒരാൾക്ക് ഒറ്റയ്ക്ക് കഴിക്കാൻ ആകുമോയെന്ന കാര്യം സംശയമാണ്. നാല് റോളിന്റെയത്ര വലിപ്പമുള്ളതാണ് ഈ ഒരു റോൾ. ഒരു റോളിന്  600 രൂപയാണ് വില.  

 

Also Read: ഇത് പറക്കും ദോശ; അഭിനന്ദിച്ച് ദോശപ്രേമികള്‍; വീഡിയോ കണ്ടത് 84 മില്യണ്‍ ആളുകള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍