റോഡരികിലെ ചായക്കട; ഒരു ഗ്ലാസ് ചായയ്ക്ക് 1000 രൂപ !

Published : Oct 04, 2020, 08:56 AM ISTUpdated : Oct 04, 2020, 10:19 AM IST
റോഡരികിലെ ചായക്കട; ഒരു ഗ്ലാസ് ചായയ്ക്ക് 1000 രൂപ !

Synopsis

ചായപ്രേമിയായ ഗാംഗുലി മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ്  ഒരു ചായക്കട തുടങ്ങിയത്.

ഒരു ഗ്ലാസ് ചായയ്ക്ക് 1000 രൂപ ! പശ്ചിമബംഗാളിലെ റോഡരികിലെ ഒരു ചായക്കടയിലെ ഒരു ഗ്ലാസ് ചായയുടെ വിലയാണിത്. ഒരു കപ്പ് ചായയ്ക്ക് ഇത്രയും വില വരുന്നതിനൊരു കാരണവുമുണ്ട്. ഈ ചായക്കടയിൽ ഉപയോഗിക്കുന്ന തേയിലയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്.

ലോകത്തിലെ മികച്ചതും അപൂർവവുമായ തേയിലകള്‍ ഉപയോഗിച്ചാണ് ഇവിടെ ചായ തയ്യാറാക്കുന്നത്. അതാണ് ചായയുടെ വില കൂടുന്നതും. ബംഗാൾ സ്വദേശിയായ പാർത്ഥപ്രതീം ഗാംഗുലിയാണ് ചായക്കടയുടെ ഉടമ.

ചായപ്രേമിയായ ഗാംഗുലി മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഒരു ചായക്കട തുടങ്ങിയത് എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ തന്നെ വിവിധതരവും മികച്ചതുമായ ചായ നാട്ടുകാർക്ക് കുടിക്കാൻ അവസരമൊരുക്കുകയാണ് ഗാംഗുലി. ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള 115 വ്യത്യസ്ത ചായകളാണ് ഗാംഗുലിയുടെ ചായക്കടയിൽ ഉള്ളത്. 

ജപ്പാനിൽ നിന്നുള്ള സ്പെഷ്യൽ 'സിൽവർ നീഡിൽ വൈറ്റ് ടീ' ആണ് ഈ കൂട്ടത്തിൽ ഏറ്റവും വിലകൂടിയത്. ഇതിന്റെ തേയില ഒരു കിലോയ്ക്ക് 2.8 ലക്ഷം രൂപയാണ് വില. കിലോയ്ക്ക് 50,000 മുതലുള്ള ബോ-ലെയ് ടീ, ഷമോമിലേ ടീ (കിലോ 14,000 രൂപ), ഹിബിസ്കസ് ടീ (കിലോ 7500 രൂപ), റൂബിയോസ് (കിലോ 20000 രൂപ), ഒകായ്റ്റി ടീ ( കിലോ 32000 രൂപ), ലാവന്റർ ചായ (കിലോയ്ക്ക് 16,000) ഇങ്ങനെ പോകുന്നു ഈ ചായക്കടയിലെ വിഐപി ചായകള്‍. 

Also Read: ശരീരം ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ആറ് തരം ചായകള്‍...

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ