Asianet News MalayalamAsianet News Malayalam

ശരീരം ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ആറ് തരം ചായകള്‍...

പലപ്പോഴും മലിനമായ ചുറ്റുപാടുകളില്‍ ജീവിക്കുമ്പോള്‍ ജൈവികമായി ശരീരത്തിന് പുറന്തള്ളാന്‍ കഴിയുന്നതിനെക്കാള്‍ അധികം വിഷാംശങ്ങള്‍ അകത്ത് കടന്നുകൂടാന്‍ സാധ്യതകളേറെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ശരീരം ശുദ്ധീകരിക്കാന്‍ നമുക്ക് ചില പദാര്‍ത്ഥങ്ങളുടെ സഹായം തേടാവുന്നതാണ്. മറ്റൊന്നുമല്ല, പ്രകൃതിദത്തമായ ചേരുവകളെ തന്നെ ഇതിനായി ആശ്രയിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്

six types of tea which helps to detoxify body
Author
Trivandrum, First Published Aug 29, 2020, 12:58 PM IST

പുറത്തുനിന്ന് അകത്തേക്ക് കടക്കുന്ന ഏത് തരം വിഷാംശത്തേയും പുറന്തള്ളാന്‍ ശരീരത്തിന് അതിന്റേതായ മാര്‍ഗങ്ങളുണ്ട്. വിയര്‍പ്പ്, മൂത്രം, വിസര്‍ജ്യം എന്നിവയെല്ലാം ഇതില്‍ സാധാരണമായ മാര്‍ഗങ്ങളാണ്. കരളും ശരീരം ശുദ്ധികരിക്കുന്ന ധര്‍മ്മം ഏറ്റെടുത്ത് നടത്തുന്നുണ്ട്. 

എന്നാല്‍ പലപ്പോഴും മലിനമായ ചുറ്റുപാടുകളില്‍ ജീവിക്കുമ്പോള്‍ ജൈവികമായി ശരീരത്തിന് പുറന്തള്ളാന്‍ കഴിയുന്നതിനെക്കാള്‍ അധികം വിഷാംശങ്ങള്‍ അകത്ത് കടന്നുകൂടാന്‍ സാധ്യതകളേറെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ശരീരം ശുദ്ധീകരിക്കാന്‍ നമുക്ക് ചില പദാര്‍ത്ഥങ്ങളുടെ സഹായം തേടാവുന്നതാണ്. മറ്റൊന്നുമല്ല, പ്രകൃതിദത്തമായ ചേരുവകളെ തന്നെ ഇതിനായി ആശ്രയിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 

അത്തരത്തില്‍ ശരീരത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന വിവിധ തരം ചായകളെ ഒന്ന് പരിചയപ്പെട്ടാലോ!

ഒന്ന്...

ഇഞ്ചിയും മഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്ന ചായയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. മഞ്ഞള്‍, നമുക്കറിയാം പരമ്പരാഗതമായിത്തന്നെ ഒരു ഔഷധം എന്ന നിലയ്ക്ക് നമ്മള്‍ കണക്കാക്കിപ്പോരുന്ന ഒന്നാണ്. ആന്റി ഓക്സിഡന്റുകളാലും പോഷകങ്ങളാലും സമ്പന്നമാണ് മഞ്ഞള്‍. 

 

six types of tea which helps to detoxify body

 

ഇഞ്ചിയും സമാനമായ തരത്തില്‍ ഔഷധമൂല്യങ്ങളുള്ളത് തന്നെ. ഇവ രണ്ടും ചേര്‍ത്ത ചായ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി കഴിക്കുന്നത് ഉത്തമമാണ്. 

രണ്ട്...

പുതിനയിലയിട്ട ചായയും ശരീരം ശുദ്ധീകരിക്കാന്‍ ഏറെ സഹായകമാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ശരീരത്തില്‍ കടന്നുകൂടുന്ന ബാക്ടീരിയ- വൈറസ് എന്നിവയെയെല്ലാം തുരത്താന്‍ സഹായിക്കുന്നു. അതുപോലെ തന്നെ കഫം അടിഞ്ഞുകിടക്കുന്ന, ശ്വാസകോശത്തിലെ എയര്‍ പാസേജുകളെ വൃത്തിയാക്കാനും ഇത് ഉപകാരപ്പെടുന്നു. 

മൂന്ന്...

മൂന്നാമതായി പരിചയപ്പെടുത്തുന്നത് ഗ്രീന്‍ ടീയാണ്. വണ്ണം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാമാണ് മിക്കവരും ഗ്രീന്‍ ടീയെ ആശ്രയിക്കുന്നത്. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് നമ്മെ സഹായിക്കുന്നുണ്ട്. വിഷപദാര്‍ത്ഥങ്ങള്‍ മൂലം കരള്‍ അപകടപ്പെടുന്നത് തടയാനും അതുവഴി പ്രതിരോധത്തെ ശക്തമായി നിലനിര്‍ത്താനുമെല്ലാം ഗ്രീന്‍ ടീക്ക് കഴിയും. 

നാല്...

മുമ്പെല്ലാം തുളസിച്ചെടിയില്ലാത്ത വീടുകള്‍ കാണാന്‍ കിട്ടുകയില്ലായിരുന്നു. എന്നാലിപ്പോള്‍ നഗരജീവിതമായതോടെ തുളസിയുള്ള വീടുകള്‍ വിരളമാകുന്ന സാഹചര്യമാണ്. 

 

six types of tea which helps to detoxify body

 

തുളസിയും ഒരു മരുന്നായിത്തന്നെയാണ് പരമ്പരാഗതമായി കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇത് ചേര്‍ത്ത ചായയും ശരീരം ശുദ്ധീകരിക്കാന്‍ ഉത്തമമാണ്. 

ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും വണ്ണം കുറയ്ക്കാനുമെല്ലാം തുളസിച്ചായ നല്ലത് തന്നെ. ഇത് രാവിലെ കഴിക്കുന്നതാണ് അനുയോജ്യം. 

അഞ്ച്...

നാരങ്ങച്ചായയാണ് ഇക്കൂട്ടത്തില്‍ അഞ്ചാമതായി പരിചയപ്പെടുത്തുന്നത്. നുള്ള് മഞ്ഞള്‍പ്പൊടി, നുള്ള് കുരുമുളകുപൊടി എന്നിവ കൂടി ചേര്‍ത്താണ് ഈ 'സ്പെഷ്യല്‍' നാരങ്ങച്ചായ തയ്യാറാക്കേണ്ടത്. ഇവ മൂന്നും ഒത്തുചേരുന്നതോടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുന്നു. ശരീരം ശുദ്ധീകരിക്കുന്ന കാര്യത്തില്‍ ചെറുനാരങ്ങയ്ക്കുള്ള പങ്ക് നേരത്തേ മുതല്‍ക്ക് തന്നെ പേര് കേട്ടിട്ടുള്ളതുമാണ്. 

ആറ്...

ഇഞ്ചിച്ചായയാണ് ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന മറ്റൊരു പാനീയം. സാധാരണഗതിയില്‍ തൊണ്ടവേദനയോ, തൊണ്ടയടപ്പോ ഒക്കെയുള്ളപ്പോഴാണ് നമ്മള്‍ ഇഞ്ചിയിട്ട ചായ കഴിക്കാറ്. എന്നാല്‍ ശരീരത്തെ ശുദ്ധീകരിക്കാനും ഇഞ്ചി ഉത്തമമാണ്. ഇിതലേക്ക് അല്‍പം ഏലയ്ക്ക കൂടി ചേര്‍ത്താല്‍ രുചിയും ഗന്ധവും കൂട്ടുകയും ചെയ്യാം.

Also Read:- തുളസിയിലയും മഞ്ഞൾപ്പൊടിയും ചേർത്ത കട്ടൻകാപ്പിയുമായി പാർവ്വതി; വീഡിയോ...

Follow Us:
Download App:
  • android
  • ios