വിറ്റാമിൻ ബി6 കുറവാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Published : Oct 02, 2025, 05:51 PM IST
Vitamin B6

Synopsis

വിറ്റാമിൻ ബി6- ന്‍റെ കുറവ് മൂലം ചിലരില്‍ പെട്ടെന്ന് മൂഡ് മാറ്റം ഉണ്ടാകാം. ഉത്കണ്ഠയും വിഷാദവുമൊക്കെ കാണപ്പെടാം. അതുപോലെ തന്നെ വിറ്റാമിന്‍ ബി6- ന്‍റെ കുറവു മൂലം അമിതമായ ക്ഷീണവും വിളര്‍ച്ചയും ഉണ്ടാകാം. 

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ബി6. തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജത്തിനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ ബി6. വിറ്റാമിൻ ബി6- ന്‍റെ കുറവ് മൂലം ചിലരില്‍ പെട്ടെന്ന് മൂഡ് മാറ്റം ഉണ്ടാകാം. ഉത്കണ്ഠയും വിഷാദവുമൊക്കെ കാണപ്പെടാം. അതുപോലെ തന്നെ വിറ്റാമിന്‍ ബി6- ന്‍റെ കുറവു മൂലം അമിതമായ ക്ഷീണവും വിളര്‍ച്ചയും ഉണ്ടാകാം. വിറ്റാമിന്‍ ബി6- ന്‍റെ കുറവു മൂലം രോഗപ്രതിരോധശേഷിയും കുറഞ്ഞേക്കാം. വിറ്റാമിന്‍ ബി6-ന്‍റെ കുറവ് മൂലം ചിലരില്‍ വായ്പ്പുണ്ണും ഉണ്ടാകാം. അതുപോലെ ചിലരില്‍ വിശപ്പ് കുറയാനും ശരീരഭാരം കുറയാനും ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.

വിറ്റാമിൻ ബി6 അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. വെള്ളക്കടല

വിറ്റാമിൻ ബി6 ന്റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനും ഇവയില്‍ അടങ്ങിയിരിക്കുന്നു.

2. സാല്‍മണ്‍ ഫിഷ്

സാല്‍മണ്‍ ഫിഷിലും വിറ്റാമിന്‍ ബി6 അടങ്ങിയിട്ടുണ്ട്.

3. ചിക്കന്‍ ബ്രെസ്റ്റ്

പ്രോട്ടീന്‍, വിറ്റാമിന്‍ ബി6 തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ചിക്കന്‍ ബ്രെസ്റ്റ്.

4. പൊട്ടറ്റോ

വിറ്റാമിന്‍ ബി6 ധാരാളം അടങ്ങിയതാണ് പൊട്ടറ്റോ. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

5. വാഴപ്പഴം

വിറ്റാമിൻ ബി6 ലഭിക്കാന്‍ വാഴപ്പഴവും കഴിക്കാം.

6. ക്യാരറ്റ്

ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിൻ ബി6 ലഭിക്കാന്‍ സഹായിക്കും.

7. ചീര

ചീര കഴിക്കുന്നതും വിറ്റാമിൻ ബി6 നമ്മുക്ക് ലഭിക്കും.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ തന്നെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?