രാത്രി നല്ല ഉറക്കം ലഭിക്കുന്നതിന് കഴിക്കേണ്ട 4 സൂപ്പർഫുഡുകൾ
ദിവസം മുഴുവൻ പണിയെടുത്ത് ക്ഷീണിച്ചാലും ചിലർക്ക് രാത്രി കിടന്നാൽ ഉറക്കം വരാറില്ല. ഇങ്ങനെ സംഭവിക്കുന്നതിന്റെ പ്രധാന കാരണം സമ്മർദ്ദം, അമിതമായ ഫോൺ ഉപയോഗം, കൃത്യമല്ലാത്ത ഭക്ഷണ ക്രമീകരണം എന്നിവയാണ്. രാത്രി നല്ല ഉറക്കം കിട്ടുന്നതിന് ഈ സൂപ്പർഫുഡുകൾ കഴിക്കൂ.
14

Image Credit : our own
ചെറീസ്
ചെറിയിൽ ഉറക്കത്തെ പിന്തുണയ്ക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ മെലാടോണിൻ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നത് കൊണ്ട് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുന്നു.
24
Image Credit : Getty
വാഴപ്പഴം
പൊട്ടാസ്യം, മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവ വാഴപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് രാത്രിയിലുള്ള വിശപ്പ് അകറ്റാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
34
Image Credit : Getty
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാം
ചെറുചൂട് പാലിൽ അല്പം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ശരീരത്തിന് തണുപ്പ് ലഭിക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് കുടിക്കാം.
44
Image Credit : Getty
ബദാം
ബദാമിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് മെലാടോണിൻ ഉത്പാദനത്തെ പിന്തുണയ്ക്കുകയും നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു.
Latest Videos

