ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പ്രധാനപ്പെട്ട പഴങ്ങൾ

By Web TeamFirst Published Oct 2, 2021, 4:54 PM IST
Highlights

പഴങ്ങൾ കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നുണ്ട്. പഴങ്ങളിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും മലബന്ധം അകറ്റാനുമെല്ലാം സഹായിക്കുന്നു. 

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. കൊവിഡ് കാലത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആളുകൾ മനസിലാക്കി തുടങ്ങിയിട്ടുണ്ട്.

പഴങ്ങൾ കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നുണ്ട്. പഴങ്ങളിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും മലബന്ധം അകറ്റാനുമെല്ലാം സഹായിക്കുന്നു. ഈ കൊവിഡ് കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

ആപ്പിളിൽ ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും മലബന്ധം അകറ്റുന്നതിനും സഹായിക്കുന്ന പഴമാണ് ആപ്പിൾ. സാലഡ് ആയോ സ്മൂത്തി ആയിട്ടൊക്കെ ആപ്പിൾ കഴിക്കാവുന്നതാണ്.

 

 

രണ്ട്...

ഓറഞ്ചിലെ വിറ്റാമിൻ സി ശരീരത്തെ പല വിധത്തിൽ സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ എ, കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ധാരാളം ധാതുക്കൾ എന്നിവ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു. ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യത്തിന് മൊത്തത്തിലുള്ള ഗുണം നൽകുകയും ചെയ്യുന്നു.

മൂന്ന്...

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഫോളേറ്റ്, ഫൈബർ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ് കിവിപഴം.
കുറഞ്ഞ അളവിലുള്ള കലോറിയും ഉയർന്ന അളവിലുള്ള ജലാംശവും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച പഴമാണ്. ഒരു കിവിയിൽ ഏകദേശം 42 കലോറിയും 10 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് പ്രമേഹമുള്ളവർ കഴിക്കാവുന്ന ഒരു പഴം കൂടിയാണിത്.

 

 

നാല്...

പോഷകഗുണമുള്ളതും ലയിക്കുന്ന ഫൈബർ, പെക്റ്റിൻ, പ്രതിരോധശേഷിയുള്ള അന്നജം എന്നിവ അടങ്ങിയിട്ടുള്ളതുമായ വാഴപ്പഴം വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. വാഴപ്പഴത്തിൽ നാരുകൾ വളരെ കൂടുതലാണ്. അതിനാൽ മലബന്ധം പ്രശ്നങ്ങൾ ഇല്ലാതാക്കാനും വാഴപ്പഴം സഹായിക്കുന്നു.

അഞ്ച്...

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ എന്നിവ അടങ്ങിയ പഴമാണ് പേരയ്ക്ക. ഇത് നിങ്ങളുടെ  ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുകയും ചെയ്യുന്നു. കലോറി കുറഞ്ഞ പഴമായതിനാൽ ശരീരഭാരം കുറയ്ക്കാൻ പ്രത്യേകിച്ച് പ്രമേഹമുള്ളവർക്ക് അനുയോജ്യമായ പഴമാണിത്.

ഇതാണ് മാ​ഗി മിര്‍ച്ചി; വിമര്‍ശനവുമായി ന്യൂഡില്‍സ് പ്രേമികള്‍

click me!