ചിത്രങ്ങള്‍ വൈറലായതോടെ ന്യൂഡില്‍സ് പ്രേമികളും രംഗത്തെത്തി. രുചികളെ ഇല്ലായ്മ ചെയ്യുന്നവരെ ശിക്ഷിക്കാൻ‌ വകുപ്പുണ്ടാക്കണം എന്നാണ് പലരും പറയുന്നത്. 

ഒരു ചേര്‍ച്ചയുമില്ലാത്ത രുചികളുടെ വിചിത്രമായ പല 'കോമ്പിനേഷനു'കളും (combinations) ഇന്ന് നാം കാണുന്നുണ്ട്. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. ന്യൂഡില്‍സില്‍ (noodles) തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ (experiments) നാം കണ്ടതാണ്. മാഗി മില്‍ക്ക് ഷേക്ക്, ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു' ഉണ്ടാക്കുക തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

ഇതിനുപിന്നാലെയിതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്. ന്യൂഡില്‍സും മുളകും ചേർന്നൊരു കോമ്പിനേഷനാണ് ഇത്. 'മാ​ഗി മിർച്ചി' എന്ന പേരിലാണ് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Scroll to load tweet…

മുളകിനുള്ളിൽ ന്യൂഡില്‍സ് നിറച്ചിരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. മുളക് നെടുകെ കീറി അതിനുള്ളിലാണ് ന്യൂഡില്‍സ് നിറച്ചിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായതോടെ ന്യൂഡില്‍സ് പ്രേമികള്‍ രംഗത്തെത്തുകയും ചെയ്തു. രുചികളെ ഇല്ലായ്മ ചെയ്യുന്നവരെ ശിക്ഷിക്കാൻ‌ വകുപ്പുണ്ടാക്കണം എന്നാണ് പലരും പറയുന്നത്. 

Also Read: മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു'; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona