വെറും വയറ്റില്‍ പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Published : May 06, 2025, 09:59 PM ISTUpdated : May 06, 2025, 10:00 PM IST
വെറും വയറ്റില്‍ പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Synopsis

പേരയ്ക്ക ഇലകളില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റില്‍ പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് പേരയ്ക്ക. അതുപോലെ തന്നെ ഗുണങ്ങളുളള ഒന്നാണ് പേരയുടെ ഇലയും. പേരയ്ക്ക ഇലകളില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റില്‍ പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ പേരയ്ക്കയിലകള്‍ ചവയ്ക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

2. കുടലിന്‍റെ ആരോഗ്യം

നാരുകളാല്‍ സമ്പന്നമായ പേരയ്ക്കയുടെ ഇലകള്‍ ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. ബ്ലഡ് ഷുഗര്‍

പേരയ്ക്കാ ഇലകൾ ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും സഹായിക്കും. 

4. ഹൃദയാരോഗ്യം

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂട്ടാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്കയുടെ ഇലകള്‍ ചവയ്ക്കുന്നത് നല്ലതാണ്. 

5. ശരീരഭാരം കുറയ്ക്കാന്‍

പേരയ്ക്കാ ഇലകള്‍ ചവയ്ക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.  

6. ചര്‍മ്മം 

ആന്‍റി ഇന്‍റഫ്ലമേറ്ററി ഗുണങ്ങളുള്ള പേരയില ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

7. വായ്നാറ്റം

വായ്നാറ്റം അകറ്റാനും വായയിലെ ബാക്ടീരിയകളെ അകറ്റാനും പേരയുടെ ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സഹായിക്കും. ഇതിനായി രാവിലെ  പേരയ്ക്കാ ഇലകൾ ചവയ്ക്കാം. 

Also read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏഴ് പഴങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...