ഈ പച്ചക്കറികൾ വറുത്തു കഴിക്കുമ്പോൾ ശ്രദ്ധിക്കണം; കാരണം ഇതാണ്

Published : Sep 23, 2025, 10:26 PM IST
vegetable-cooking

Synopsis

അമിതമായി എണ്ണയിലിട്ട് വറുക്കുന്നത് രുചി കൂട്ടുമെങ്കിലും പച്ചക്കറിയിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. കൂടാതെ ഇത് ആരോഗ്യത്തിനും ദോഷമാണ്.

ചില പച്ചക്കറികൾ ക്രിസ്പിയായി മൊരിച്ച് കഴിക്കുന്നതാണ് രുചി. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ രുചി കൂടുമെങ്കിലും പച്ചക്കറിയിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. അമിതമായി എണ്ണയിലിട്ട് വറുക്കുന്നത് ആരോഗ്യത്തിനും ദോഷമാണ്. പച്ചക്കറികൾ വറുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

1.കലോറി കൂട്ടുന്നു

അമിതമായി പച്ചക്കറികൾ വറുക്കുമ്പോൾ അതിന്റെ കലോറിയും, കൊഴുപ്പും കൂടുന്നു. ഇത് ശരീരഭാരം കൂടാനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു. കൂടാതെ പച്ചക്കറിയിലെ പോഷക ഗുണങ്ങൾ പൂർണമായും നഷ്ടപ്പെടുകയും ചെയ്യും.

2. പോഷകഗുണങ്ങൾ ഇല്ലാതാക്കുന്നു

അമിതമായ ചൂടിൽ വറുക്കുമ്പോൾ പച്ചക്കറിയിലെ വിറ്റാമിനുകൾ, മിനറലുകൾ, ആന്റിഓക്സിഡന്റ് എന്നിവ ഇല്ലാതാകുന്നു. ഇതുമൂലം പച്ചക്കറിയുടെ പോഷകഗുണങ്ങൾ പൂർണമായും നഷ്ടമാകും.

3. കത്തിരി

കത്തിരിയിൽ കലോറി കുറവാണ്. എന്നാൽ ഒരിക്കൽ വറുത്ത് കഴിയുമ്പോൾ ഇതിൽ അമിതമായി എണ്ണ ഉണ്ടാവുകയും കലോറി വർധിക്കുകയും ചെയ്യും. കൂടാതെ ഇതിന്റെ സ്വാഭാവിക ഗുണങ്ങൾ നഷ്ടമാകാനും കാരണമാകുന്നു.

4. കോളിഫ്ലവർ

ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അമിതമായി വറുക്കുമ്പോൾ കോളിഫ്ലവറിന്റെ പോഷകഗുണങ്ങൾ എളുപ്പം നഷ്ടപ്പെടുന്നു.

5. വെണ്ട

വെണ്ട ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ അമിതമായി എണ്ണയിലിട്ട് വറുക്കുമ്പോൾ ഇതിലെ ഫൈബർ നഷ്ടമാകുന്നു.

6. ചീര

അയൺ, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ ധാരാളം ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് എണ്ണയിൽ വറുത്തെടുക്കുമ്പോൾ പ്രധാന ഗുണങ്ങൾ എല്ലാം നഷ്ടമാകും.

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍