രാവിലെ ഉലുവ-പെരുംജീരകം വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

Published : Jul 17, 2025, 01:22 PM ISTUpdated : Jul 17, 2025, 01:24 PM IST
methi fennel water

Synopsis

ധാരാളം ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വിറ്റാമിൻ സി, ഇ, കെ എന്നിവയും കാത്സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും പെരുംജീരകത്തില്‍ അടങ്ങിയിട്ടുണ്ട്.

നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയതാണ് ഉലുവ. ​ധാരാളം ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വിറ്റാമിൻ സി, ഇ, കെ എന്നിവയും കാത്സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും പെരുംജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. രാവിലെ ഉലുവ-പെരുംജീരകം വെള്ളം കുടിക്കുന്നത്

കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ദഹനം

നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വെറുംവയറ്റിൽ ഉലുവ-പെരുംജീരകം വെള്ളം കുടിക്കുന്നത് മലബന്ധവും ദഹനപ്രശ്നങ്ങളും അകറ്റാന്‍ സഹായിക്കും.

2. അമിത വണ്ണം

ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ഉലുവ-പെരുംജീരകം വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും അമിത വണ്ണം നിയന്ത്രിക്കാനും സഹായിക്കും.

3. പ്രമേഹം

ഫൈബര്‍ അടങ്ങിയ ഉലുവ-പെരുംജീരകം വെള്ളം രാവിലെ കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും സഹായിക്കും.

4. കൊളസ്ട്രോള്‍

ഉലുവയും പെരുംജീരകവും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

5. പ്രതിരോധശേഷി കൂട്ടാന്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉലുവ പെരുംജീരകം വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

6. കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍

കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ ഉലുവ-പെരുംജീരകം വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും.

7. ചര്‍മ്മത്തിന്‍റെ ആരോഗ്യം

ആന്‍റിബാക്ടീരിയൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി