രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പത്ത് പഴങ്ങള്‍

Published : Jul 18, 2025, 08:07 PM ISTUpdated : Jul 18, 2025, 08:11 PM IST
immunity

Synopsis

പെട്ടെന്ന് രോഗങ്ങള്‍‌ വരുന്നതിനെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. 

പെട്ടെന്ന് രോഗങ്ങള്‍‌ വരുന്നതിനെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങളെ പരിചയപ്പെടാം.

1. ഞാവല്‍പ്പഴം

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളും അടങ്ങിയ ഞാവല്‍പ്പഴം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

2. പിയര്‍ പഴം

വിറ്റാമിന്‍ സി, നാരുകള്‍ തുടങ്ങിയവ അടങ്ങിയ പിയര്‍ പഴം കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

3. മാതളം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഫലമാണ് മാതളം. മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

4. ലിച്ചി

വിറ്റാമിന്‍ സി അടങ്ങിയ ലിച്ചി കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

5. ഓറഞ്ച്

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

6. പേരയ്ക്ക

വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്കയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണിത്.

7. ആപ്പിള്‍

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

8. കിവി

വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ കിവിയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

9. പപ്പായ

വിറ്റാമിനുകളും നാരുകളും അടങ്ങിയ പപ്പായ കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

10. പ്ലം പഴം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ പ്ലം പഴം കഴിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

രാത്രി കിടക്കുന്നതിന് മുമ്പ് വാൾനട്ട് കഴിക്കുന്നത് പതിവാക്കൂ, കാരണം
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 4 പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ