​ഗ്രീൻ ആപ്പിൾ സൂപ്പറാണ്, അറിയാം അതിശയിപ്പിക്കുന്ന ആരോ​ഗ്യ ഗുണങ്ങൾ

Published : Jul 17, 2025, 05:42 PM IST
5 benefits of Green Apples

Synopsis

ഗ്രീൻ ആപ്പിളിൽ കൊഴുപ്പ് കുറവാണ്. ഇത് ശരീരത്തിലെ നല്ല രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം ഹൃദ്രോഗങ്ങളും പക്ഷാഘാതവും തടയാൻ സഹായിക്കും. പച്ച ആപ്പിളിൽ വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ‌

പച്ച ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. തൊലിയോടൊപ്പം ആപ്പിൾ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ, കരളിനെയും ദഹനവ്യവസ്ഥയെയും സംരക്ഷിക്കുന്നു.

​ഗ്രീൻ ആപ്പിളിൽ കൊഴുപ്പ് കുറവാണ്. ഇത് ശരീരത്തിലെ നല്ല രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം ഹൃദ്രോഗങ്ങളും പക്ഷാഘാതവും തടയാൻ സഹായിക്കും. പച്ച ആപ്പിളിൽ വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ‌വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് പച്ച ആപ്പിൾ. ഇത് ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നല്ല കാഴ്ച നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ എ യും അവയിൽ അടങ്ങിയിട്ടുണ്ട്.

വിവിധ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം എന്നതിന് പുറമേ, പച്ച ആപ്പിളിൽ കാൽസ്യത്തിന്റെ അളവും വളരെ കൂടുതലാണ്. ദിവസവും ഒരു പച്ച ആപ്പിൾ കഴിക്കുന്നത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തും. ​ഗ്രീൻ ആപ്പിളിന് മറ്റ് ഗുണങ്ങളും ഉണ്ട്. അവ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും മൊത്തത്തിലുള്ള സൗന്ദര്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ചർമ്മത്തിന് ശരിയായ പോഷണം നൽകാനും കറുത്ത പാടുകൾ വലിയ അളവിൽ ഇല്ലാതാക്കാനും അവ സഹായിക്കുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

തണുപ്പുകാലങ്ങളിൽ ബ്രൊക്കോളി കഴിക്കുന്നത് ശീലമാക്കിക്കോളു; കാരണം ഇതാണ്
തണുപ്പുകാലങ്ങളിൽ രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട 8 ഡ്രൈ ഫ്രൂട്ടുകൾ