ട്യൂണ കട്​ലറ്റ് എളുപ്പം തയ്യാറാക്കാം

Published : Jul 18, 2025, 12:29 PM IST
tuna cutlet

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കട്‌ലറ്റ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

  • ട്യൂണ                                                         1 കപ്പ്
  • ഉരുളക്കിഴങ്ങ്                                        4 എണ്ണം
  • പച്ചമുളക്                                                 2 എണ്ണം
  • ഇഞ്ചി                                                         1 സ്പൂൺ
  • വെളുത്തുള്ളി                                       5 അല്ലി
  • സവാള                                                      2 എണ്ണം
  • ഉപ്പ്                                                              1 സ്പൂൺ
  • കുരുമുളക് പൊടി                              1 സ്പൂൺ
  • Bread crumbs                                             1 കപ്പ്

തയ്യാറാക്കുന്ന വിധം

ട്യൂണ ഒരു ബൗളിലേക്ക് ഇട്ട് കൊടുത്തതിനുശേഷം അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ നല്ലപോലെ ഒന്ന് ചതച്ചെടുത്ത് ഇതിലേക്ക് ചേർത്തു കൊടുക്കാം. അതിനുശേഷം ഉരുളക്കിഴങ്ങ് നന്നായി വേവിച്ചത് തോൽ കളഞ്ഞത് കൂടി ഇതിലേക്ക് ചേർത്തു കൊടുത്തു മുട്ടയും ചേർത്ത് കുരുമുളകുപൊടി ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ചതിനുശേഷം ചെറിയൊരു കൈ കൊണ്ട് ഒന്ന് പരത്തിയതിനു ശേഷം നന്നായിട്ട് മൊരി എടുക്കുക.

 

PREV
Read more Articles on
click me!

Recommended Stories

തണുപ്പുകാലങ്ങളിൽ ബ്രൊക്കോളി കഴിക്കുന്നത് ശീലമാക്കിക്കോളു; കാരണം ഇതാണ്
തണുപ്പുകാലങ്ങളിൽ രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട 8 ഡ്രൈ ഫ്രൂട്ടുകൾ