ലോക്ക്ഡൗണിൽ നിർണായക തീരുമാനമെടുത്ത് ഭൂമി പട്നേക്കർ; അഭിനന്ദിച്ച് അനുഷ്ക ശർമ

Published : Oct 18, 2020, 10:25 AM ISTUpdated : Oct 18, 2020, 10:28 AM IST
ലോക്ക്ഡൗണിൽ നിർണായക തീരുമാനമെടുത്ത് ഭൂമി പട്നേക്കർ; അഭിനന്ദിച്ച് അനുഷ്ക ശർമ

Synopsis

ലോക്ക്ഡൗണ്‍ കാലത്താണ് താൻ ഈ തീരുമാനമെടുത്തതെന്നും ഒരു ദിവസം, താൻ മാംസാഹാരങ്ങൾ പാടേ ഉപേക്ഷിക്കുകയാണെന്ന് വീട്ടിൽ പറയുകയായിരുന്നുവെന്നും ഭൂമി പറയുന്നു.   

ഭക്ഷണ കാര്യത്തില്‍ പലര്‍ക്കും പല ഇഷ്ടങ്ങളാണ്. ചിലര്‍ക്ക് വെജിറ്റേറിയൻ വിഭവങ്ങളോടാവും പ്രിയമെങ്കിൽ മറ്റു ചിലർക്ക് നോൺവെജ് ഉണ്ടെങ്കിലെ ഭക്ഷണം ഇറങ്ങുകയുള്ളൂ. ഇപ്പോഴിതാ ബോളിവുഡ് താരം ഭൂമി പട്നേക്കർ പൂർണമായും വെജിറ്റേറിയനാവുകയാണെന്ന് പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭൂമി ഇക്കാര്യം ആരാധകരോട് പങ്കുവച്ചത്. 

വർഷങ്ങളായി താൻ വെജിറ്റേറിയൻ ആകണമെന്ന് ആ​ഗ്രഹിക്കുകയായിരുന്നുവെന്നും പക്ഷേ തന്റെ ശീലങ്ങൾ കാരണം അവ സാധ്യമായിരുന്നില്ലെന്നും ഭൂമി പറയുന്നു. 'മറ്റു ജീവികളോട് കൂടുതൽ അനുകമ്പയുണ്ടാവാൻ ശീലിച്ചു. അങ്ങനെയിരിക്കുമ്പോൾ മാംസം കഴിക്കുന്നത് ഒരിക്കലും നല്ലതാണെന്ന് തോന്നുന്നില്ല'- ഭൂമി കുറിച്ചു. 

 

ലോക്ക്ഡൗണ്‍ കാലത്താണ് താൻ ഈ തീരുമാനമെടുത്തതെന്നും ഒരു ദിവസം, താൻ മാംസാഹാരങ്ങൾ പാടേ ഉപേക്ഷിക്കുകയാണെന്ന് വീട്ടിൽ പറയുകയായിരുന്നുവെന്നും ഭൂമി പറയുന്നു. താൻ മാംസാഹാരം ഉപേക്ഷിച്ചിട്ട് മാസങ്ങളായി. ഇപ്പോൾ തനിക്ക് സന്തോഷമുണ്ടെന്നും കുറ്റബോധം ഇല്ലെന്നും ആരോ​ഗ്യപരമായി കരുത്തയായെന്നും ഭൂമി പറയുന്നു. 

നിരവധി സെലിബ്രിറ്റികള്‍ ഭൂമിയുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ഭൂമിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് പങ്കുവച്ച് വെജിറ്റേറിയൻ ക്ലബിലേക്കു സ്വാ​ഗതം എന്നു പറഞ്ഞാണ് നടി അനുഷ്ക ശർമയും ശ്രദ്ധാ കപൂറും അഭിനന്ദനം അറിയിച്ചത്. 

Also Read: പേളിയുടെ വയറില്‍ സ്നേഹ ചുംബനം; വീഡിയോയുമായി ശ്രീനിഷ്...

PREV
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം