ഹൃദയത്തിന് ബ്രൊക്കോളി സൂപ്പ്, ആത്മാവിന് ഗാർലിക് ബ്രെഡ്; പോസ്റ്റുമായി അഹാന കൃഷ്ണ

Published : Jul 09, 2021, 11:57 AM ISTUpdated : Jul 09, 2021, 11:58 AM IST
ഹൃദയത്തിന് ബ്രൊക്കോളി സൂപ്പ്, ആത്മാവിന് ഗാർലിക് ബ്രെഡ്; പോസ്റ്റുമായി അഹാന കൃഷ്ണ

Synopsis

അഹാന തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് താരത്തിന്‍റെ ചില  പാചക പരീക്ഷണ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.   

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 2.3 മില്ല്യണ്‍ ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. 

അഹാന തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇടയ്ക്ക് താരത്തിന്‍റെ ചില  പാചക പരീക്ഷണ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇപ്പോഴിതാ സൂപ്പിന്റെയും ബ്രഡിന്റെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. 'ഹൃദയത്തിന് ബ്രൊക്കോളി  സൂപ്പ്, ആത്മാവിനു ഗാർലിക് ബ്രെഡ്'- എന്നാണ് ചിത്രങ്ങള്‍ക്ക് താരം കുറിച്ച ക്യാപ്ഷന്‍. ആസ്വദിച്ച് ബ്രെഡ് കഴിക്കുന്ന അഹാനയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. 

 

Also Read: വീട്ടില്‍ വളര്‍ന്ന സ്‌ട്രോബെറി പറിച്ചെടുക്കുന്ന പ്രീതി സിന്‍റ; പുതിയ വീഡിയോയും വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍